Connect with us

കേരളം

എസ്.എസ്.എല്‍.സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച്‌ 6, 13 തീയതികളില്‍

Published

on

n253668420f11747b23f2da250f2fdb7ef44dc21dc6acebeba8c2d332bcc4b0f1a77f23966

എസ്.എസ്.എല്‍.സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച്‌ 6, 13 തീയതികളില്‍ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.

ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളതിനാല്‍, പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓരോ ഘട്ടത്തിലും അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതാത് ഘട്ടങ്ങളില്‍ പരീക്ഷയെഴുതേണ്ടതാണ്.

മറ്റ് ഘട്ടങ്ങളിലേക്ക് യാതൊരുകാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം പ്രായമായവര്‍, കൊച്ചുകുഞ്ഞുങ്ങള്‍ എന്നിവര്‍ യാതൊരു കാരണവശാലും എത്തുവാന്‍ പാടില്ല. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പില്‍ നിന്നുള്ള അനുമതി പത്രം എന്നിവ സഹിതം അതാത് ജില്ലാ ഓഫീസര്‍മാര്‍ക്ക് (തിരുവനന്തപുരം ജില്ല ഒഴികെ) മുന്‍കൂട്ടി അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്.

തിരുവനന്തപുരം ജില്ലയില്‍ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇ.മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണ്ടതാണ്. ക്വാറന്റെയിനിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റൂമുകളില്‍ മാത്രം ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നല്‍കേണ്ടതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ