Connect with us

ദേശീയം

കുരങ്ങുപനി വസൂരിക്ക് സമാനം, പക്ഷെ തീവ്രത കുറവ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

12 ഓളം രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യങ്ങളെല്ലാം കർശന ജാ​ഗ്രതയിലാണ്. വിമാനത്താവളങ്ങളിലടക്കം പരിശോധന ആരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ രോ​ഗബാധിതരുടെ എണ്ണം നൂറുകടന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, അമേരിക്ക, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.

കുരങ്ങുപനി വസൂരിക്ക് സമാനമാണെങ്കിലും ഓർത്തോപോക്സ് എന്നറിയപ്പെടുന്ന വൈറസുകളുടെ ​ഗണത്തിൽപ്പെടുന്ന മങ്കിപോക്സ് വൈറസിന് തീവ്രത കുറവാണ്. ഇത് സാധാരണയായി ആഫ്രിക്കയിലും ആഫ്രിക്കയിലെ മഴക്കാടുകളിലും ആണ് കാണുന്നത്. പനി, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻപോക്‌സിലുണ്ടാകുന്നതു പോലെ കുമിളകൾ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. ടിഷ്യു സാമ്പിളുകൾ വഴിയാണ് രോഗനിർണ്ണയം നടത്തുന്നത്. രോ​ഗം ബാധിച്ചാലും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സ്വയം സുഖപ്പെടും.

പനി പോലുള്ള രോഗലക്ഷണങ്ങൾക്ക് പുറമേ ലിംഫ് ഗ്രന്ഥികളിലെ വീക്കമാണ് കുരങ്ങ് പനിയും വസൂരിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ഇത് എലി, കുരങ്ങ്, അണ്ണാൻ എന്നീ മൃ​ഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരും എന്നതാണ് മറ്റൊരു വ്യത്യാസം. മൃഗത്തിന്റെ രക്തവുമായോ ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെ പനി പടരും.

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെങ്കിലും അതത്ര സാധാരണമല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉണ്ടാകുന്ന സമ്പർക്കത്തിലൂടെയാണ് ഇപ്രകാരം രോ​ഗം പടരുക. മുഖാമുഖ സമ്പർക്കമുണ്ടാകുമ്പോഴാണ് ഒരാളിൽ നിന്ന് മറ്റൊരാൾക്ക് രോ​ഗം കിട്ടുക. ശരീര ദ്രാവകങ്ങളിലൂടെയും രോ​ഗം മറ്റൊരാളിലേക്ക് പടരാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴിയും വൈറസ് പടരാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

plus one.jpeg plus one.jpeg
കേരളം35 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം1 hour ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം4 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ