കേരളം
സനു മോഹനുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി;ആദ്യമെത്തിയത് കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ
വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് സനുവുമായി പൊലീസ് ആദ്യം എത്തിയത്.
ഇവിടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇതിന് ശേഷം മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലാണ് തെളിവെടുപ്പ്. അടുത്ത ദിവസങ്ങളിൽ സനുമോഹൻ ഒളിവിൽ കഴിഞ്ഞിരുന്ന കോയമ്പത്തൂരിലും ഗോവയിലുമടക്കം അന്വേഷണ സംഘം തെളിവെടുപ്പിനായി പോകും.
മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുള്ള മൊഴിയിൽ സനുമോഹൻ ഉറച്ച് നിൽക്കുകയാണ്. സനുമോഹൻ്റെ മൊഴികളിൽ നിന്ന് വിരുദ്ധമായി വൈഗയുടെ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സനുമോഹനെ ചോദ്യം ചെയ്യാൻ മുംബൈ പൊലീസും കൊച്ചിയിലെത്തിയേക്കും.