രാജ്യാന്തരം
സൗത്താഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം
സൗത്താഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളില്‍ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയില്‍ പുതിയ വകഭേദം അതിവേഗം പടര്‍ന്നിട്ടുണ്ടെന്നാണ് നിഗമനം. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ബോട്സ്വാനയിലും ഹോങ്ങ് കോങ്ങിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് സൗത്താഫ്രിക്ക.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി.
ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്കി.