കേരളം
കെഎസ്ആർടിസിയിലെ സൂചനാ പണിമുടക്ക് തുടങ്ങി
കെഎസ്ആർടിസിയിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സൂചനാപണിമുടക്ക് തുടങ്ങി. ഭൂരിഭാഗം സർവീസുകളും മുടങ്ങി. രാവിലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പത്ത് ശതമാനത്തോളം സർവീസുകൾ മാത്രമാണ് നിലവിൽ ഉള്ളത്. ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.
എംഡി ബിജു പ്രഭാകറുമായി ഇന്നലെ യൂണിയന് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് സമരം. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സി.ഐ.ടി.യു., എ.ഐ.ടി.യു.സി. സംഘടനകൾ പണിമുടക്കുന്നില്ല.
സമരത്തിന്റെ പേരില്‍ ജനങ്ങളെ വെറുപ്പിക്കരുതെന്നും, പൊതുമുതല്‍ നശിപ്പിക്കരുതെന്നും എംഡി ബിജു പ്രഭാകര്‍ ജീവനക്കാരോട് ഫേസ് ബുക്ക് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു