കേരളം
കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മന്ത്രി തോമസ് ഐസക്
കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മന്ത്രി തോമസ് ഐസക്. ഹാജരാകാനുള്ള ഇ.ഡിയുടെ ആവശ്യത്തെ അനുസരിക്കേണ്ട ബാധ്യതയില്ലെന്നാണ് തീരുമാനം. ഇ.ഡിയുടെ നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ്. വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നിയമനടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement