Connect with us

ആരോഗ്യം

ബ്രിട്ടണിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക്

Published

on

british airways

ബ്രിട്ടണിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര സർക്കാർ.

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകള്‍ താൽകാലികമായി നിർത്തി. നാളെ അർധരാത്രി മുതലാണ് നിയന്ത്രണം. ഡിസംബർ 31 ന് വരെയാണ് സര്‍വ്വീസുകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. യുകെ വഴിയുള്ള ട്രാൻസിറ്റ് വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

Read also: ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്ക

പുതിയ കൊവിഡ് സാഹചര്യത്തിലാണ് തീരുമാനം. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ നിർബന്ധമായി വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് നിര്‍ദ്ദേശമുണ്ട്. വ്യോമയാന മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രിലയം യോഗം ചേർന്നിരുന്നു.

പുതിയ വൈറസ് ബാധയിൽ ആളുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ അതീവ ജാഗ്രതയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് വ്യോമയാന മന്ത്രയാലയം ബ്രിട്ടണിൽ നിന്നുള്ള സർവീസുകൾ വിലക്കിയത്.

Read also: അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തിവച്ചു

22 ന് മുൻപ് ബ്രിട്ടണിൽ നിന്നും എത്തുന്ന ആളുകൾ നിർബന്ധമായും ആർടി-പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. പരിശോധനയിൽ പോസിറ്റീവ് ആയവർ അതാത് സംസ്ഥാനങ്ങളിലുള്ള ക്വാറന്റൈൻ സെന്ററുകളിലേക്ക് പോകണമെന്നും നെഗറ്റീവ് ആയവർ ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ ഇരിക്കണമെന്നും വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

ജനിതക വ്യതിയാനം സംഭവിച്ച പുതിയ വൈറസ് ബ്രിട്ടണിലാണ് കണ്ടെത്തയത്. ആദ്യ വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ വേഗത്തിൽ പടർന്നുപിടിക്കാൻ ശേഷിയുള്ള വൈറസാണ് ശക്തയുള്ള ഇത്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇക്കാര്യം അറിയച്ചതിന് പിന്നാലെ നിരവധി യൂറോപ്പ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുമുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

aag.jpg aag.jpg
കേരളം11 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം1 hour ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

driving test.jpg driving test.jpg
കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

students.jpg students.jpg
കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

peechi dam.jpg peechi dam.jpg
കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വിനോദം

പ്രവാസി വാർത്തകൾ