കേരളം
അനിശ്ചിതകാല സ്വകാര്യ ബസ് സമരം; നാളെ അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി
ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതി സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കേ, നാളെ അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്കി.
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. നവംബറില്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു. പത്തു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ നാലരമാസക്കാലമായിട്ടും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബസ് കോഡിനേഷന്‍ കമ്മിറ്റി നേതാവ് ടി ഗോപിനാഥ് പറഞ്ഞു.
കഴിഞ്ഞ തവണ മന്ത്രിയെ കണ്ടപ്പോള്‍ ബസ് ചാര്‍ജ് വര്‍ധനയില്‍ ഇടതുമുന്നണി തീരുമാനമെടുത്തു കഴിഞ്ഞുവെന്നും ഉടനടി വര്‍ധനയുണ്ടാകുമെന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇതുവരെ ഉത്തരവുണ്ടായില്ല. 62 രൂപ ഡീസലിന് വിലയുള്ളപ്പോള്‍ നിശ്ചയിച്ച മിനിമം നിരക്ക് എട്ടു രൂപയിലാണ്, ഇന്നിപ്പോള്‍ 95 രൂപ ഡീസലിന് വിലയുള്ളപ്പോഴും സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്.