Connect with us

കേരളം

രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

Published

on

രോഗപ്രതിരോധവും ആരോഗ്യവും ഏറ്റവും പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനായി ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ചികിത്സയിലും പകര്‍ച്ചവ്യാധി നിയന്ത്രണത്തിലുമെല്ലാം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേതരത്തിലുള്ള പരിരക്ഷ ഉറപ്പാക്കുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. സാന്ത്വന പരിചരണം ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാക്കി ഏറ്റവും ദുരിതാനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഒരേ രീതിയില്‍ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. സൗജന്യ ചികിത്സയ്ക്ക് പുറമേ ആരോഗ്യ ഇന്‍ഷുറന്‍സ്, വിവിധ ആരോഗ്യ പദ്ധതികള്‍ എന്നിവയും ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനത്തിന് ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികം എന്ന പ്രത്യേകത കൂടിയുണ്ട്. ‘എല്ലാവര്‍ക്കും ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡ് പോലെയുള്ള പലതരം വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ലോകാരോഗ്യ സംഘടനയുടെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്. സാമ്പത്തികവും പ്രാദേശികവുമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ലാതെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുക എന്നതിന് ഈ സമയത്ത് വളരെ പ്രാധാന്യമുണ്ട്.

മഹാമാരികളോടൊപ്പം തന്നെ മനുഷ്യ ജീവന് ഏറെ അപകടമായിരിക്കുന്ന മറ്റൊരു വിപത്താണ് ജീവിതശൈലി രോഗങ്ങള്‍. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയം, വരള്‍ച്ച തുടങ്ങിയ പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ‘ഏകാരോഗ്യം’ എന്ന ആശയത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള സമയമാണിത്. മനുഷ്യന്റേയും പ്രകൃതിയുടേയും പക്ഷിമൃഗാദികളുടേയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് ഏകാരോഗ്യം. രാജ്യത്തിന് മാതൃകയായി കേരളം അത് നടപ്പിലാക്കി വരുന്നു.

എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ ആരോഗ്യ പദ്ധതികളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജീവിതശൈലി രോഗ നിയന്ത്രണത്തിനും മാതൃശിശു വിഷയങ്ങളിലും പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടപ്പിലാക്കി. പത്ത് മാസങ്ങള്‍ കൊണ്ട് 30 വയസിന് മുകളിലുള്ള 1.06 കോടിയിലധികം പേരെ വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി.

കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വിളര്‍ച്ച മുക്ത കേരളത്തിനായി വിവ കേരളം കാമ്പയിനും സംഘടിപ്പിച്ചുവരുന്നു. ഇതുകൂടാതെ സബ്‌സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kozhikode medical college.jpg kozhikode medical college.jpg
കേരളം5 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം7 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ