Connect with us

Kerala

‘അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്നിട്ടുണ്ട്, പിന്നല്ലേ ഇഡി, അറസ്റ്റിനെ ഭയമില്ല’: എംകെ കണ്ണൻ

Published

on

Screenshot 2023 09 27 115444

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ കെ 47 കൊണ്ടുവന്ന് ഇ ഡി ഭയപെടുത്താൻ ശ്രമിക്കുകയാണെന്നും കണ്ണൻ പറഞ്ഞു.

മറ്റന്നാൾ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും എം.കെ കണ്ണൻ കൂട്ടിച്ചേർത്തു. ഇഡി ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കുകയാണ്. അവർ തല്ലുന്നില്ലെന്നേയുള്ളൂ. നോട്ടം, ഭീഷണി, തറയിൽ ചവിട്ടൽ അങ്ങനെയാണ് ഇഡിയുടെ ഭീഷണിയെന്നും കണ്ണൻ പറഞ്ഞു.

Read Also:  കുത്തനെ ഇടിഞ്ഞ് സ്വർണവില; വെള്ളിയുടെ വിലയും താഴേക്ക്

അതേസമയം, പാർട്ടി അരവിന്ദാക്ഷനൊപ്പമാണെന്ന് സിപിഎം തൃശൂർ ജില്ല സെക്രട്ടറി എംഎം വർ​ഗീസ് പറഞ്ഞു. കരുവന്നൂർ തട്ടിപ്പ് കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎം വർ​ഗീസ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സഹകരണ മേഖലയെ തകർക്കാനാണ് ഇഡിയുടെ ശ്രമമെന്നും എംഎം വര്‍ഗീസ് ആരോപിച്ചു. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ഇഡിയുടെ ലക്ഷ്യം. എസി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നു എന്നും എംഎം വർ​ഗീസ് പറഞ്ഞു.

Read Also:  ലോണ്‍ ആപ്പ് കെണികളെ കണ്ടെത്താന്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്; സൈബര്‍ വിഭാഗത്തിന് കത്തയച്ചു

 

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design Untitled design
Kerala7 mins ago

വായ്പ തട്ടിപ്പു കേസ്: ഹീര എംഡി അറസ്റ്റില്‍

IMG 20231205 WA0094 IMG 20231205 WA0094
Kerala45 mins ago

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

IMG 20231205 WA0031 IMG 20231205 WA0031
Kerala2 hours ago

കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ച് കൊല്ലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി

Untitled design 2023 12 04T101734.269 Untitled design 2023 12 04T101734.269
Kerala2 hours ago

തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും നേരെ ആക്രമണം

Screenshot 2023 12 04 200459 Screenshot 2023 12 04 200459
Kerala14 hours ago

മുഖ്യമന്ത്രിയെ കൈയടിച്ച് സ്വീകരിക്കണമെന്ന് അവതാരക, പറഞ്ഞ് കൈയടിപ്പിക്കേണ്ടെന്ന് പിണറായി!

Screenshot 2023 12 04 183841 Screenshot 2023 12 04 183841
Kerala15 hours ago

നൂറാം വയസിൽ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; പലസ്തീൻ ഇസ്രയേൽ യുദ്ധം അവസാനിക്കാൻ പ്രാർത്ഥന

Screenshot 2023 12 04 172752 Screenshot 2023 12 04 172752
Kerala17 hours ago

നവ കേരള ബസിന്‍റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് പരിക്ക്

Screenshot 2023 12 04 164105 Screenshot 2023 12 04 164105
Kerala17 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

Sexual assault on school girl Plus teacher jailed Sexual assault on school girl Plus teacher jailed
Kerala18 hours ago

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും

Screenshot 2023 12 04 155026 Screenshot 2023 12 04 155026
Kerala18 hours ago

ചിലർക്ക് യമനിൽ പോകാൻ അനുവാദം നൽകാറുണ്ടെന്ന് കേന്ദ്രം; കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ