കേരളം
വാക്സിൻ വിതരണത്തിൽ സർക്കാരിന് നിർദേശവുമായി ഹൈക്കോടതി
വാക്സിൻ വിതരണത്തിൽ സുതാര്യത വേണമെന്ന് സർക്കാരിനോട് നിദേശവുമായി ഹൈക്കോടതി.
വിശദാംശങ്ങൾ ജാഗ്രതാ പോർട്ടലിൽ വെളിപ്പെടുത്തണം. സ്റ്റോക് വെളിപ്പെടുത്തുന്നതിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു . കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. രാജ്യത്തൊട്ടാകെ വാക്സിന് ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
18-44 വയസിനിടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഈ ഡോസുകള്‍ നീക്കിവയ്ക്കുമെന്നാണ് സൂചന. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്സിന് ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിര്‍ദേശിച്ചു