കേരളം
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം യുവാവിനെ വീടുകയറി ആക്രമിച്ചു. നെയ്യാറ്റിന്‍കര ആറാലും മൂട് സ്വദേശി സുനിലിന് വെട്ടേറ്റു. നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന. ഓട്ടോറിക്ഷ തൊഴിലാളിയാണ് സുനില്‍.
രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഗുണ്ട സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സുനിലും ആക്രമിച്ച സംഘവും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാകും ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസത്തിനിടെ 30 ലേറെ ഗുണ്ടാ ആക്രമണമാണ് തിരുവനന്തപുരത്ത് ഉണ്ടായത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement