Connect with us

കേരളം

ലാസ്റ്റ് ഗ്രേഡിന് പരിഗണന, സിപിഒയെ കയ്യൊഴിഞ്ഞു; ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം

Published

on

226

ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിച്ചില്ല. റാങ്ക് പട്ടികയുടെ കാലാവധി തീര്‍ന്നതിനാല്‍ വീണ്ടും നീട്ടാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. കൂടാതെ സിപിഒ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന വാദം സര്‍ക്കാര്‍ തള്ളുകയും ചെയ്തു.

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ നാല് ആവശ്യങ്ങളാണ് ഉദ്യോഗസ്ഥരുടെ സമിതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. നൈറ്റ് വാച്ചര്‍മാരുടെ ജോലി സമയം എട്ടുമണിക്കൂറാക്കി ചുരുക്കി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണം എന്നതാണ് ഒരു ആവശ്യം. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.

പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പുറമേയാണ് ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചത്. നിലവില്‍ റാങ്ക് പട്ടികയുടെ കാലാവധി ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്. പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.

സര്‍ക്കാര്‍ ഉത്തരവില്‍ സന്തോഷം ഉണ്ടെന്ന് പറഞ്ഞ ഉദ്യോഗാര്‍ഥികള്‍ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. അതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

1200 ഒഴിവുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ 1046 ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന 156 ഒഴിവുകള്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് നീക്കിവെച്ചതായും സര്‍ക്കാര്‍ അറിയിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നതിനാല്‍ ഇനി നീട്ടാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം24 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ