Connect with us

ദേശീയം

കൊവിഡ്കാല യാത്രയ്ക്ക് ഏറ്റവും സുരക്ഷിതം ഓട്ടോറിക്ഷകളെന്ന് പഠനം

Published

on

auto
പ്രതീകാത്മക ചിത്രം

കൊവിഡ് 19 മഹാമാരി മൂലം ലോകമെമ്പാടും ഏറ്റവുമധികം തകര്‍ച്ച നേരിട്ട മേഖലയാണ് പൊതുഗതാഗത സംവിധാനങ്ങള്‍. ഒപ്പം സാധാരണക്കാരുടെ ആശ്വാസമായിരുന്ന ഓട്ടോ – ടാക്സി മേഖലകളും തകര്‍ന്നടിഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പൊതുഗതാഗത മേഖലയ്ക്കുമൊക്കെ അല്‍പ്പം ആശ്വാസം നല്‍കിക്കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട്.

കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാർഗങ്ങളിൽ മുന്നിൽ ഓട്ടോറിക്ഷകള്‍ ആണെന്നാണ് പ്രമുഖ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെരിലാൻഡിലെ ജോൺസ് ഹോപ്‍കിൻസ് സർവകലാശാല (ജെഎച്ച്‍യു) യുടെ പഠന റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടച്ചു പൂട്ടിയ ഒരു എയർകണ്ടീഷൻഡ് കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ഒരാളേക്കാള്‍ രോഗം പകരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയർ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിൻഡോകൾ മടക്കിവച്ച നോൺ എസി ടാക്‌സിയിൽ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു.

മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോൾ വായുസഞ്ചാരം വർധിച്ച് വൈറസിന്റെ പകർച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാഹനത്തിന്‍റെ വേഗത പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 120 കിലോമീറ്ററായി ഉയരുമ്പോൾ ഏസി ഉള്ളതും ഇല്ലാത്തതുമായ ടാക്സി‍കളിലെയും അപകടസാധ്യത 75% കുറയുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.

ഇന്ത്യയിലെ ഓട്ടോറിക്ഷ, കാർ (നോണ്‍ എസി), ബസ്, കാർ (എസി) തുടങ്ങിയ വാഹനങ്ങളിൽ ജെഎച്ച്‍യുവിലെ ദർപൻ ദാസും പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂർത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്രകള്‍ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോര്‍ട്ട്. ജോൺസ് ഹോപ്‍കിൻസ് സർവകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെർഗ് സ്‍കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, പരിസ്ഥിതി ആരോഗ്യ, എൻജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു.

‘കൊവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യയിലെ വിവിധ ഗതാഗത വാഹനങ്ങളുടെ അപകടസാധ്യത വിശകലനം’ എന്ന പഠനറിപ്പോര്‍ട്ട് ജേണൽ ഓഫ് എൻവയോൺമെന്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം4 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം7 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം7 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം9 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം9 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം11 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം11 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം12 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ