കോഴിക്കോട് നഗരത്തിൽ എംഡിഎംഎ വേട്ട. 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. മെഡിക്കൽ കോളജ് പൊലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇവരെ...
ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് തിരുവനന്തപുരത്ത് മുൻ ബിജെപി നേതാവിനെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചു. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിൻ്റെ കൈകളാണ് തല്ലിച്ചതച്ചത്. സായി പ്രശാന്ത് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. ബിജെപി കഴക്കൂട്ടം...
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മുൻപ് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. 5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് വെള്ളിയാഴ്ച രാത്രിയാണ് പെൺ കുരങ്ങിന് ജന്മം നൽകിയത്. മൃഗശാലയിൽ നിന്ന് ചാടിപ്പോയ കുരങ്ങിനെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചുവരികയായിരുന്നു....
എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തില്‍ മാത്രം 2955 കേന്ദ്രങ്ങളുണ്ടെന്നും...
പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി കൊല്ലത്ത് പിടിയിൽ. ഏറെ ജനശ്രദ്ധയാകർഷിച്ച കേസിൽ മലയാളിയാണ് പ്രതി. ഇയാൾ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. എന്നാൽ...
അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് കൊൽക്കത്ത ഹൈക്കോടതി. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെയുള്ള വകുപ്പ് 354എ, ഐപിസി 509 എന്നീ വകുപ്പുകൾ പ്രകാരമാണ് ‘ഡാർലിങ്’ വിളി കുറ്റകരമാകുന്നത്. ജയ് സെൻഗുപ്തയുടെ സിംഗിൾ ബെഞ്ചാണ്...
തിരുവനന്തപുരം കിളിമാനൂർ കാട്ടുംമ്പുറത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് കാട്ടുംമ്പുറം ജംഗ്ഷനിലെ ചുവരുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളും ബോർഡുകളും അജ്ഞാതർ വ്യാപകമായി നശിപ്പിച്ചത്. രാത്രി 12 മണിയോടെയാണ്...
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസില്‍ വച്ച് മാര്‍ച്ച് 4...
സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു. വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി ഒരുക്കിയ ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാണ് വിദ്യാഭ്യാസ വിസ അനുവദിക്കുന്നത്. റിയാദിൽ നടന്ന...
മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റസ് രോഗബാധയിൽ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയിൽ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ്...
ശരീരത്തിന്റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന്റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടും ബ്രഷ് ചെയ്യാത്തതുകൊണ്ടുമാണ്. അതിനാല്‍ രണ്ട്...
ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ പിടിച്ചെടുത്തു. ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാന്‍ കഴിയുന്ന ‘ഇരട്ട ഉപയോഗ ചരക്ക്’ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ് നല്കിയ വിവരം അനുസരിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ്...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. 195 സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. 47 പേര് യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര് വനിതാ സ്ഥാനാര്‍ത്ഥികളാണ്. 34 കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ട്. രണ്ട് മുന്‍...
വിദേശത്ത് നിന്ന് വാട്സ്ആപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ്. അപരിചിതമായ രാജ്യാന്തര വാട്സ്ആപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച്...
78 വയസുള്ള തൈക്കുടം സ്വദേശി സരോജിനിയമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പൊലീസ് എസ്.എച്ച്. ഒ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം റിപ്പോർട്ട്...
തിരുവനന്തപുരം വർക്കലയിൽ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. 29 ന്...
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം ജനറൽ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്,...
വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിന്‍ജോ ജോണ്സണ് അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന് എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 643 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
സസ്പെൻഷനു പിന്നാലെ പ്രതികരണവുമായി കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ ശശീന്ദ്രനാഥ്. ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്...
കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 22 ഡയറക്ടര്‍മാരെയും ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. നേരത്തെ ഈ തസ്തികകളിലേക്ക് സിവില്‍ സര്‍വീസില്‍ നിന്നുള്ളവരെയായിരുന്നു നിയമിക്കുന്നത്....
5 വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി ജെ ചിഞ്ചുറാണി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ല. സർക്കാരുമായോ വകുപ്പുമായോ...
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന മുന്നറിയിപ്പ്. ഇതിന് കാരണം. തിളപ്പിക്കുമ്പോള്‍ വെള്ളത്തിലെ അണുക്കളില്‍ വലിയൊരു ശതമാനവും നശിക്കുന്നു. ഇങ്ങനെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് വഴി ഒരു പരിധിവരെ രോഗങ്ങളെ തടയാമെന്നത് തന്നെ. ഏറ്റവും പുതിയ...
കേരള സർവകലാശാല കലോത്സവ പേരായ ‘ഇൻതിഫാദ’യെ ചൊല്ലി വിവാദം. ‘ഇൻതിഫാദ’ എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീൻ ഐക്യദാർഢ്യമാണ്...
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിനെതിരെ മരണശേഷം ലഭിച്ച പരാതി കെട്ടിച്ചമച്ചതെന്ന് സംശയം. ഫെബ്രുവരി 18നാണ് സിദ്ധാർഥനെതിരെ കോളേജിന് പരാതി കിട്ടിയത്. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. ഇന്റേർണൽ കംപ്ലെയ്ൻ്റ്സ് കമ്മറ്റിക്ക് പരാതി കൈമാറിയത് 20നാണ്. എന്നാൽ...
മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തമിഴ്നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ...
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C...
പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 2 ശനിയാഴ്ച കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി...
തിരുവനന്തപുരത്ത് വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധ. സ്പൈസി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അല്‍ഫാം, ഷവായി, മന്തി എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയാണെന്ന് ആശുപത്രി സുപ്രണ്ടന്റ് സ്ഥിരീകരിച്ചു. തുടര്‍ന്ന് നഗരസഭ...
തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി. കുട്ടിയുടെ അമ്മ ശ്രീപ്രിയയാണ് പൊലീസിന് മൊഴി നൽകിയത്. തമിഴ്നാട് കടലൂർ സ്വദേശി ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പൊലീസ്...
ഓസ്ട്രേലിയയിലെ ഹെല്‍ത്ത്, മെന്റല്‍ ഹെല്‍ത്ത് വകുപ്പ് മന്ത്രി ആംബര്‍-ജേഡ് സാന്‍ഡേഴ്സണിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുമായി യോഗം ചേര്‍ന്നു. ഓസ്ട്രേലിയയില്‍...
എറണാകുളം പുത്തൻവേലിക്കര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി. പള്ളി വികാരിയായിരുന്ന എഡ്വിൻ ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി കോടതി കുറച്ചു....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 369 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും...
വയനാട് പൂക്കോട് വെറ്റിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ച് സർവകലാശാല വിസി ഡോ. എംആർ ശശീന്ദ്രനാഥ്. ഡീൻ ഡോ. എംകെ നാരായണനെതിരെ നടപടി വേണമെന്ന് വിസിയോട് കുടുംബം ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സർവകലാശാല...
ഇത്തിഹാദ് എയര്‍വേയ്സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍ പത്ത് ആക്കി ഉയര്‍ത്തി. ഇതിന് പുറമെ ജയ്പൂരിലേക്ക്...
ചര്‍മ്മം ചൊറിഞ്ഞ് തടിപ്പുകള്‍ ഉണ്ടാകാറുണ്ടോ? ചര്‍മ്മത്ത് കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം കൂടുന്നത് പോലും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍...
ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് ഒന്നു വരെ നീട്ടി. ഈ മാസത്തെ റേഷൻ നാളെ (വെള്ളി) കൂടി വാങ്ങാം. റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി മാർച്ച് രണ്ടിനായിരിക്കും. അതിനാല്‍ ശനിയാഴ്ച റേഷൻകടകൾ...
ദിലീപിൻ്റെ ബാന്ദ്ര സിനിമയ്ക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്. ദിലീപ്, തമന്ന...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ. സിനിമ കായിക മേഖലയിലെ താരങ്ങളും ഉൾപ്പെട്ടേക്കും. ബിജെപി യുടെ ആദ്യ പട്ടികയിൽ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർക്ക് സാധ്യത. സുരേഷ് ഗോപിയും...
ഹയർ സെക്കൻഡറി പരീക്ഷ നാളെ തുടങ്ങാനിരിക്കെ പ്ലസ് വൺ ചോദ്യക്കടലാസുകളുടെ അച്ചടി പൂർത്തിയായില്ലെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. പരീക്ഷ ചോദ്യക്കടലാസിന്റെ അച്ചടി...
സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി....
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 511 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
2021ന് ശേഷം ആദ്യമായി 60,000 ഡോളറിലെത്തി ബിറ്റ്കോയിന് വില. 2024ല്‍ 40 ശതമാനത്തിലധികം ഉയര്‍ന്നു. ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന് 2021ന് ശേഷം ആദ്യമായി 60,000 ഡോളറിലേക്ക് ഉയര്‍ന്നു. നിലവില്‍ 62,964 ഡോളറാണ് ബിറ്റ്കോയിന്റെ വില....
വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതിയെ സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയിലാണ് സംഭവം. എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ...
ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായി പൊലീസ് പിടികൂടി. ശരീരത്തിൽ ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിൻ ബി. പാലക്കാട് മണപ്പുള്ളിക്കാവ് ഉത്സവ പറമ്പിൽ നിന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ...
തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി...
സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രം അംഗീകാരം. ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. സംസ്ഥാന സര്‍ക്കാരിന് വലിയ...
കേരളത്തില്‍ ഇപ്പോള്‍ ചൂടുകാലമായതിനാല്‍, രാവിലെ 11 മണിക്ക് ശേഷമുള്ള വെയില് കൊള്ളുന്നത് നന്നല്ല എന്ന നിര്‍ദ്ദേശമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, കൃത്യമായ അളവില്‍ ഇളംവെയില്‍ കൊള്ളുന്നതിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. രാവിലത്തെ ഇളംവെയില്‍...
ഭക്ഷ്യവിഷബാധയെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറം വേങ്ങര കണ്ണമംഗലം ഇഎംയുപി സ്കൂളില്‍ ആണ് സംഭവം. എല്‍ എസ് എസ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...