Connect with us

ആരോഗ്യം

ചര്‍മ്മത്ത് കാണുന്ന ഇത്തരം മാറ്റങ്ങളെ ശ്രദ്ധിക്കാതെ പോകരുത്, കാരണമിതാകാം…

Published

on

Screenshot 2024 02 29 193413

ചര്‍മ്മം ചൊറിഞ്ഞ് തടിപ്പുകള്‍ ഉണ്ടാകാറുണ്ടോ? ചര്‍മ്മത്ത് കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം കൂടുന്നത് പോലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് മാത്രമല്ല, സോറിയാസിസ്, എക്സീമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ വശളാകാനും കാരണമാകുമത്രേ.

മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് കൈയും കാലുമൊക്കെ ചൊറിയാന്‍ തോന്നാം. മാനസിക സമ്മര്‍ദ്ദം മൂലം ശരീരത്തില്‍ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇത് മൂലമാണ് ചര്‍മ്മം ചൊറിയാനും തടിപ്പുകള്‍ ഉണ്ടാകാനും പല ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാനും കാരണമാകുന്നത്. സ്ട്രെസ് ഹോർമോണുകൾ കൂടുമ്പോള്‍, ചർമ്മത്തിലെ എണ്ണ ഉൽപാദനം വർദ്ധിക്കുന്നു. ഈ അധിക എണ്ണയ്ക്ക് സുഷിരങ്ങൾ തടയാനും അതുവഴി മുഖക്കുരു ഉണ്ടാകാനും വഴിയൊരുക്കും. എക്‌സിമ, സോറിയാസിസ്, റോസേഷ്യ എന്നിവയുൾപ്പെടെയുള്ള ചർമ്മ പ്രശ്നങ്ങള്‍ വഷളാകാനും ഇത് കാരണമാകും.

കൊളാജനെയും മാനസിക സമ്മര്‍ദ്ദം ബാധിക്കുന്നു. ഇത് മൂലം ചർമ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും ചര്‍മ്മത്ത് കൂടുതല്‍ പ്രായം തോന്നിക്കാനും വരകള്‍ വീഴാനും കാരണമാകും. അതുപോലെ മുറിവുകള്‍ ഉണക്കാനുള്ള ചര്‍മ്മത്തിന്‍റെ സ്വാഭാവിക കഴിവിനെയും മാനസിക സമ്മര്‍ദ്ദം തടസ്സപ്പെടുത്തും. അതിനാല്‍ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്.

Also Read:  ഫെബ്രുവരി മാസത്തെ റേഷൻ മാർച്ച് ഒന്നു വരെ, രണ്ടിന് റേഷൻകട അവധി

സ്ട്രെസ് കുറയ്ക്കാനായി രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. അതുപോലെ പതിവായി വ്യായാമം ചെയ്യുക. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം8 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ