Connect with us

ആരോഗ്യം

നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോള്‍ മാറ്റണം? ഉറപ്പായും അറിഞ്ഞിരിക്കേണ്ടത്…

Screenshot 2024 03 02 195936

ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടും ബ്രഷ് ചെയ്യാത്തതുകൊണ്ടുമാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കേണ്ടത് പ്രധാനമാണ്. അതുപോലെ നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോഴൊക്കെ മാറ്റാറുണ്ട്?

പലരും ടൂത്ത്ബ്രഷിന്‍റെ  നാരുകൾ വളയാൻ തുടങ്ങിക്കഴിയുമ്പോഴാകും പുതിയ ബ്രഷ് വാങ്ങുന്നതിന് പറ്റി ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം. നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. ഇതിനായി നിങ്ങളുടെ ടൂത്ത് ബ്രഷിന്‍റെ അവസ്ഥ എപ്പോഴും ശ്രദ്ധിക്കുക, വളഞ്ഞതോ ഒടിഞ്ഞതോ ആയ നാരുകള്‍, നിറവ്യത്യാസമുള്ള കുറ്റിരോമങ്ങൾ എന്നിങ്ങനെയുള്ള മാറ്റങ്ങളെ നിരീക്ഷിക്കുക. ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റണം എന്നാണ് ദന്തഡോക്ടർമാരും ശുപാർശ ചെയ്യുന്നത്.  അല്ലെങ്കിൽ കാലക്രമേണ, നിങ്ങളുടെ പല്ലുകളിൽ നിന്നും മോണകളിൽ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.

Also Read:  'ആണവ ചരക്ക്' എന്ന് സംശയം; ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് പോയ കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തു

അതുപോലെ ജലദോഷം, പനി, അല്ലെങ്കിൽ വൈറൽ അണുബാധ പോലുള്ള പകർച്ചവ്യാധികള്‍ വന്നുപോയതിന് ശേഷവും നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്. കാരണം നിങ്ങളുടെ ടൂത്ത് ബ്രഷില്‍ ബാക്ടീരിയകളും വൈറസുകളും നീണ്ടുനിൽക്കും. ഇത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം. കൂടാതെ ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, അല്ലെങ്കിൽ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

harshina.jpg harshina.jpg
കേരളം18 hours ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

Screenshot 20240420 103430 Opera.jpg Screenshot 20240420 103430 Opera.jpg
കേരളം23 hours ago

കല്യാശേരിയിലെ കള്ളവോട്ടില്‍ 6 പേർക്കെതിരെ കേസ്, 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

images 17.jpeg images 17.jpeg
കേരളം2 days ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

20240419 160932.jpg 20240419 160932.jpg
കേരളം2 days ago

പൂരത്തിന്റെ സൈബര്‍ സുരക്ഷ അഖിലയുടെ കൈകളില്‍ ഭദ്രം

NAVAKERALA BUS 2.jpg NAVAKERALA BUS 2.jpg
കേരളം2 days ago

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

drunken drive ganeshkumar drunken drive ganeshkumar
കേരളം3 days ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം3 days ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം4 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം4 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം4 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

വിനോദം

പ്രവാസി വാർത്തകൾ