Connect with us

ദേശീയം

കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം

Recruitment from private sector to key central government posts

കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 22 ഡയറക്ടര്‍മാരെയും ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. നേരത്തെ ഈ തസ്തികകളിലേക്ക് സിവില്‍ സര്‍വീസില്‍ നിന്നുള്ളവരെയായിരുന്നു നിയമിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് വ്യക്തികളെ നിയമിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അനുമതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക മേഖലയില്‍ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ഈ നിയമനങ്ങള്‍ നടത്താം.

2018ൽ ആരംഭിച്ച ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലാണ് റിക്രൂട്ട്‌മെൻ്റുകൾ നടക്കുന്നത്. പ്രത്യേക വൈദ​ഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനാണ് പുതിയ രീതി. ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ, സ്വകാര്യ മേഖലയിൽ നിന്നോ സംസ്ഥാന സർക്കാർ / സ്വയംഭരണ സ്ഥാപനങ്ങൾ / പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവയിൽ നിന്നോ ആണ് റിക്രൂട്ട്മെൻ്റുകൾ നടത്തുന്നത്

Also Read:  പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ: വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

സാധാരണയായി, ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നീ തസ്തികകൾ കൈകാര്യം ചെയ്യുന്നത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ് എന്നിവയിൽ നിന്നാകും ഈ ഉദ്യോ​ഗാർത്ഥികൾ. 2018 ജൂണിലാണ്, പേഴ്സണൽ മന്ത്രാലയം 10 ​​ജോയിൻ്റ് സെക്രട്ടറി റാങ്ക് തസ്തികകളിലേക്ക് ആദ്യമായി ലാറ്ററൽ എൻട്രി മോഡ് വഴി അപേക്ഷ ക്ഷണിച്ചത്.. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടത്തിയത്. 10 ജോയിൻ്റ് സെക്രട്ടറിമാരും 28 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറിമാരും ഉൾപ്പെടെ 38 സ്വകാര്യ മേഖലയിലെ വിദഗ്ധർ ഇതുവരെ സർവീസിൽ ചേർന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം1 day ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം1 day ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം2 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം3 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം3 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം3 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം3 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ