ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധിന്യായം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തുടങ്ങുന്നത്. കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന വാക്കുകളിലൂടെ വിധിന്യായം ആരംഭിക്കുന്നത്, തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും വഞ്ചിച്ച രണ്ടു ടെക്കികളുടെ കാമാസക്തി നിറഞ്ഞ...
ഭരണഘടനയുടെ അന്തസത്ത മനസിലാക്കുകയെന്നതും ജനങ്ങൾക്കാകെ അതു മനസിലാക്കിക്കൊടുക്കുകയെന്നതും ഇന്നു വളരെ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിലേക്കു രാജ്യത്തെ നയിക്കാൻ ഇതു ചെയ്തേ മതിയാകൂ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കു പൊതുവായും പൊതുരംഗത്തുള്ളവർക്കു സവിശേഷമായും...
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ് കുമാർ. സമരക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് നിലവിലെ തീരുമാനത്തിൽ എത്തിയത്. അതിൽ ഇനി മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റിന് ഇൻസ്ട്രക്ടർമാർ നിർബന്ധമാണ്....
മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ ഒരു മണിക്കൂറില്‍ അധികമാണ് വൈകുന്നത്. തിരുവനന്തപുരം...
നിയമസഭാസമ്മേളനം ജൂൺ 10 മുതൽ, b15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കരട് ബില്‍ അംഗീകരിച്ചു: പഞ്ചായത്ത്, മുൻസിപ്പാലിറ്റി വാർഡുകളുടെ എണ്ണം...
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ...
സംസ്ഥാന സർക്കാർ മദ്യനയത്തിലെ ഇളവുകൾക്ക് പകരമായി കോഴ നൽകാൻ നീക്കം നടന്നതായി ആരോപണം. കോഴയ്ക്കായി പണം പിരിക്കാൻ അഹ്വാനം ചെയ്യുന്ന ബാർ ഉടമകളുടെ സംഘടനാ ഭാരവാഹിയുടേതെന്ന് തരത്തിലുള്ള ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും...
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങളിൽ ഇളവ് വരുത്തി പുതിയ ഉത്തരവിറങ്ങി. .ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എം വി ഐ) ഒരു ദിവസം നടത്താവുന്നത് 40 ടെസ്റ്റാണ്. രണ്ട് എംവിഐ ഉള്ളിടത്ത് പ്രതിദിനം 80 ടെസ്റ്റുകൾ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്....
ബംഗളൂരുവിൽ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത തെലുങ്ക് നടി ഹേമ മയക്കുമരുന്ന് ഉപയോഗിച്ചതിന് സ്ഥിരീകരണം. ഹിമ ഉള്‍പ്പടെ 86 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ലഹരി ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് സിറ്റി സിംഗേന...
കാലവർഷം എത്താനിരിക്കെ സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനൽമഴ തുടരും. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനത്തിലാണിത്. ശനിയാഴ്ചയ്ക്കു ശേഷം വേനൽമഴയുടെ ശക്തി പൊതുവേ കുറയും. എന്നാൽ മദ്ധ്യ, വടക്കൻ ജില്ലകളിൽ മഴ കാര്യമായി കുറയില്ല. വടക്കൻ മേഖലയിൽ...
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്തില്ലായെങ്കില്‍ ജൂണ്‍ 14 ന് ശേഷം അസാധുവാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ഇത് വ്യാജ വാര്‍ത്തയാണെന്ന് യുഐഡിഎഐ അറിയിച്ചു. 10 വര്‍ഷത്തിന് ശേഷവും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ്...
തിരുവനന്തപുരം പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലിത്തർക്കം. ബിഷപ്പിന്റെ ചുമതയുളള മനോജ് റോയിസ് വിക്ടറിനെ ഇറക്കിവിട്ടു, മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു...
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നും പൊതുജനം ജാഗ്രത...
തിരുവനന്തപുരം വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയും സുഹൃത്തും കടലിൽ ചാടി. വിദ്യാർത്ഥിനി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂൾ...
അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി...
സംസ്ഥാനത്ത് ‘ഓപ്പറേഷന് പാം ട്രീ’ എന്ന പേരില്‍ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടത് കോടികളുടെ നികുതി വെട്ടിപ്പ്. 1000 കോടി രൂപയുടെ നികുതി വെട്ടിപ്പുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ജില്ലകളിലായി മുന്നൂറിലധികം ഉദ്യോഗസ്ഥര്‍ നടത്തിയ...
ലോക യൂത്ത് വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാന നേട്ടവുമായി ഇന്ത്യയുടെ 15കാരി താരം പ്രീതിസ്മിത ഭോയ്. 40 കിലോ ക്ലീന്‍ ആന്‍ഡ് ജെര്‍ക് വിഭാഗത്തില്‍ താരം ലോക റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 76...
സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചത്. 0471 2317214 ആണ് നമ്പര്‍....
ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍...
ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് നമ്മുടെ സംസ്ഥാനത്തെ 4 നഗരങ്ങൾ എന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,840 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,730 രൂപയുമായി. കഴിഞ്ഞ...
കേച്ചേരിയിൽ കെ.എസ്.ആർ.ടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. കുന്ദംകുളം – തൃശൂർ സംസ്ഥാനപാതയിൽ കേച്ചേരി സെൻ്ററിൽ ഇന്ന് രാവിലെ 9.10 ഓടെ KL 15 9985 കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ...
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച്...
കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും. റീഫണ്ട് തുക നിലവിലെ ബാങ്കിങ്...
തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ഇക്കാര്യം പലതലങ്ങളിൽ നിന്ന് കേട്ടെന്നും...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2024 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുൻ സാമ്പത്തിക വർഷത്തേക്കാൾ ഏകദേശം 140 ശതമാനം വർധനവാണിത്. 2023 സാമ്പത്തിക...
പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. ചത്തുപൊങ്ങിയ മീനുകൾ നീക്കം...
സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്ന പെരുമഴയിൽ മുങ്ങി നഗരപ്രദേശങ്ങൾ. എറണാകുളത്തും കോഴിക്കോട്ടുമടക്കം മഴയെ തുടർന്ന് നഗരത്തിലെ പ്രധാന പാതകളടക്കം രൂക്ഷമായ വെള്ളക്കട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. രാവിലെയും മഴ ശമനമില്ലാതെ പെയ്യുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരാനാണ് സാധ്യത. കനത്ത...
സമീപകാലത്ത് മലയാളത്തിലെ പണംവാരിപ്പടമായ മഞ്ഞുമ്മൽ ബോയ്സിനെതിരെ പകർപ്പകാശ ലംഘന പരാതിയുമായി വിഖ്യാത സംഗീതജ്ഞൻ ഇളയരാജ. ചിത്രത്തിലെ ‘ കൺമണി അൻപോട്’ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ചാണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസയച്ചത്. കൺമണി അൻപോട്...
ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലെത്തിയ നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന (23) ആണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്പില്‍...
സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒമ്പതിന് അർധരാത്രി 12 മണിക്ക് നിലവിൽ...
ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും. നിലവിൽ വ്യവസായ വകുപ്പിൽ മൈനിങ്,...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍...
സിഎസ്ഐആര്‍ യുജിസി നെറ്റ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി നീട്ടി. മെയ് 27ന് രാത്രി 11.50 വരെയാണ് നീട്ടിയത്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. മെയ് 23...
തലസ്ഥാന നഗരത്തിന് വൻ വികസനം സാദ്ധ്യമാക്കുന്ന കൂടുതൽ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നിതിന്റെ ഭാഗമായി തിരുവനന്തപുരം ഉൾപ്പടെ രാജ്യത്തെ വൻ നഗരങ്ങളിൽ കൂടുതൽ സ്ഥലമേറ്റെടുക്കാനുള്ള നടപടികളുമായി അദാനി ഗ്രൂപ്പ് മുന്നോട്ടു പോവുകയാണെന്നാണ്...
തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ...
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എല്‍ദോസിന്റെ രണ്ടു സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. യുവതിയെ ഒന്നിലേറെ തവണ...
ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. ജെന്നി ഏർപെൻബെക്കിനും കൃതി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും 50,000 പൗണ്ട്...
തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തിപ്പ്-സുരക്ഷ പ്രശ്നങ്ങൾ എന്നീ ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. ശനിയാഴ്ചകളില്‍ ഓടുന്ന...
സമർഥരായ പ്ലസ് ടുകാർക്ക് യു.പി.എസ്.സി 2024 സെപ്റ്റംബർ ഒന്നിന് ദേശീയതലത്തിൽ നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) നേവൽ അക്കാദമി പരീക്ഷ വഴി കര, വ്യോമ, നാവിക ഉൾപ്പെടെയുള്ള പ്രതിരോധ സേനകളിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം....
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു....
വ്യാജ സിംകാർഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായിടെലികോം മന്ത്രാലയം ഏകദേശം 1.66 കോടി കണക്ഷനുകൾ വിച്ഛേദിച്ചതായി മെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥർ. ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ടെലികോം ഓപ്പറേറ്റർമാർ രാജ്യവ്യാപകമായി 18 ലക്ഷം മൊബൈൽ...
കൊവാക്സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചവർക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ നോട്ടീസ് നൽകി. റിപ്പോർട്ട് പിൻവലിക്കാൻ...
റെക്കോര്‍ഡുകള്‍ ഭേദിച്ച് 55,000 കടന്നും മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 54,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6830 രൂപയാണ് ഒരു ഗ്രാം...
മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. പിറന്നാൾ സമ്മാനമായി ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. പൃഥ്വിരാജ്...
കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനേക്കാൾ മികച്ചത് എക്സാണെന്ന് കമ്പനി സി.ഇ.ഒ ഇലോൺ മസ്ക്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായുള്ള മികച്ച നയങ്ങൾ എക്സിനാണ് ഉള്ളതെന്ന് ഇലോൺ മസ്ക് അവകാശപ്പെട്ടു. നിങ്ങളുടെ കുടുംബ ചിത്രങ്ങൾ പോസ്റ്റ് ചെയ്തോളു....
ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാല് ഒടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന്...
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അടുത്ത 3...
ഭൂതകാലം വർത്തമാനത്തിലേക്കും ഭാവിയിലേക്കുമുള്ള വെളിച്ചമാണ്. വർത്തമാനകാലത്തുനിന്ന് ആയിരക്കണക്കിന് വർഷം പിന്നിലേക്ക് നീണ്ടുകിടക്കുന്ന മാനവചരിത്രവീഥികളിൽ പ്രകാശം ചൊരിയുന്ന ഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഇന്നലെകളുടെ പാഠങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഭാവിയുടെ നൂതന മേഖലകളിലേക്ക് നയിക്കുന്നു. മ്യൂസിയങ്ങളെ വെറും കാഴ്ചബംഗ്ലാവുകളായി...