Connect with us

കേരളം

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

Published

on

cities in kerala.jpeg

ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് നമ്മുടെ സംസ്ഥാനത്തെ 4 നഗരങ്ങൾ എന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്.

സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തി ഓക്സ്‌ഫഡ് ഇക്കണോമിക്സ‌് ലോകത്തിലെ 1000 നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സൂചികയിലാണ് 4 നഗരങ്ങൾ മലയാളികൾക്ക് അഭിമാനസ്ഥാനം നേടിയത്.

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഇടം പിടിച്ചത്. ജീവിതനിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങൾ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്. തലസ്ഥാന നഗരിയായ ഡൽഹിയും സാമ്പത്തിക തലസ്‌ഥാനമായ മുംബൈയും രാജ്യത്തിന്റെ ഐടി ആസ്ഥാനമായ ബെംഗളൂരുവും വരെ ജീവിത നിലവാര സൂചികയിൽ തിരുവനന്തപുരത്തിനും കോട്ടയത്തിനും തൃശൂരിനും കൊച്ചിക്കും പിന്നിലാണ്.

നഗരങ്ങളിലെ സാമ്പത്തിക ആരോഗ്യ സുസ്ഥിതി, ജീവിത സൗകര്യ ലഭ്യത, കുടിയേറി പാർക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകത്വം,താമസച്ചെലവ് കുറവ്, വിനോദ-സാംസ്‌കാരി ക അവസരം, ഇൻ്റർനെറ്റ് സ്‌പീഡ് എന്നിവയൊക്കെ കണക്കാക്കി തയാറാക്കിയ പട്ടികയിൽ തിരുവനന്തപുരത്തിനു ആഗോള റാങ്ക് 748, കോട്ടയം 753, തൃശൂർ 757, കൊച്ചി 765, ഡൽഹി 838, ഹൈദരാബാദ്-882, ബെംഗളൂരു – 847, മുംബൈ -915.

മൊത്തം റാങ്കിങ്ങിൽ ഡൽഹിയുടെ ആഗോള സ്ഥാനം 350,ബെംഗളൂരു 411, മുംബൈ 427, കൊച്ചി 521, തൃശൂർ 550. മറ്റു കേരള നഗരങ്ങൾ 600നു താഴെയാണ്. പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് ന്യൂയോർക്കാണ്.

Oxford Economics Global Cities Index 2024

Quality of Life
1: Thiruvananthapuram – 746
2: Kottayam – 753
3: Thrissur – 757
4: Kollam – 758
5: Kochi – 765
6: Kannur – 768
7: Kozhikode – 783

Economics
1: Kochi – 259
2: Thrissur – 326
3: Kollam – 374
4: Kozhikode – 392
5: Thiruvananthapuram – 437
6: Kottayam – 469
7: Kannur – 584

Human Capital
1: Kochi – 560
2: Kozhikode – 607
3: Thrissur – 698
4: Kottayam – 795
5: Kollam – 888
6: Thiruvananthapuram – 897
7: Kannur – 917

Environment
1: Thrissur – 581
2: Kannur – 605
3: Kozhikode – 620
4: Kollam – 621
5: Kottayam – 657
6: Thiruvananthapuram – 695
7: Kochi – 790

Governance
All Indian cities are ranked 380 in Governance.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

foodinspection.jpeg foodinspection.jpeg
കേരളം18 hours ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

kalasathyabhama.jpg kalasathyabhama.jpg
കേരളം19 hours ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

youtuber sanju.jpg youtuber sanju.jpg
കേരളം21 hours ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

kuwaitker.jpg kuwaitker.jpg
കേരളം2 days ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം2 days ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം2 days ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം2 days ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം2 days ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം2 days ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം2 days ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

വിനോദം

പ്രവാസി വാർത്തകൾ