Connect with us

ദേശീയം

ഒരു കോടിയിലധികം സിം കാർഡുകൾ ബ്ലോക്ക് ചെയ്തു: തട്ടിപ്പുകാർക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം

Published

on

Screenshot 20240521 130231 Opera.jpg

വ്യാജ സിംകാർഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനായിടെലികോം മന്ത്രാലയം ഏകദേശം 1.66 കോടി കണക്ഷനുകൾ വിച്ഛേദിച്ചതായി മെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥർ. ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ടെലികോം ഓപ്പറേറ്റർമാർ രാജ്യവ്യാപകമായി 18 ലക്ഷം മൊബൈൽ കണക്ഷനുകൾ ബ്ലോക്ക് ചെയ്യാൻ ഒരുങ്ങുന്നതായി അടുത്തിടെ ഒരു റിപ്പോർട്ട് പുറത്തു വന്നിരുന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ഉൾപ്പെടെയുള്ള ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ നേതൃത്വത്തിലുള്ള വിശദമായ അന്വേഷണത്തെ തുടർന്നാണ് ഈ നിയമ നടപടികൾ.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് തടയിടാനും ടെലികമ്മ്യൂണിക്കേഷൻ വിഭാഗം ഉൾപ്പെടെയുള്ള മേഖല സുരക്ഷിതമാക്കാനുമുള്ള സർക്കാരിന്റെ നയപരമായ നീക്കമാണ് ഇത്. കോളുകൾ വഴിയോ, വാട്സാപ്പ് മുഖേനയോ, സന്ദേശങ്ങൾ അയച്ചോ ഇരകളെ വലയിലാക്കാൻ അവസരം കാത്തിരിക്കുന്ന തട്ടിപ്പുവീരന്മാർക്കു ഇനിയല്പം ബുദ്ധിമുട്ടേണ്ടി വരും. വ്യാജന്മാരെ പൂട്ടാനുള്ള മൾട്ടി-ടയർ സംവിധാനങ്ങൾ ആണ് വിവിധ ഏജൻസികൾ നടപ്പിലാക്കുന്നത്.

മൊബൈൽ ഫോൺ ഉപയോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് 2023 മെയ് മാസത്തിൽ ടെലികോം വകുപ്പ് സഞ്ചാർ സാഥി എന്ന ജനകേന്ദ്രീകൃത പ്ലാറ്റ് ഫോം ആരംഭിച്ചത്. ജനങ്ങൾക്കു ഈ പോർട്ടൽ ഉപയോഗിച്ച് അവരുടെ പേരിൽ എത്ര സിം കാർഡുകൾ എടുത്തിട്ടുണ്ടെന്ന് കണ്ടെത്താനും ആരെങ്കിലും തങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തി ആ ഐഡന്റിറ്റി ഉപയോഗിച്ച് നമ്പറുകൾ എടുത്തിട്ടുണ്ടെങ്കിൽ നിർദ്ദിഷ്ട നമ്പറുകൾ കണ്ടെത്തുകയും അവ ബ്ലോക്ക് ചെയ്യാൻ അധികൃതരോട് അഭ്യർത്ഥിക്കുകയും ചെയ്യാം.

ഈ വർഷം ഏപ്രിൽ 30 നകം തന്നെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1.58 ലക്ഷം ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പറുകൾ കണ്ടെത്തി ബ്ലോക്ക് ചെയ്തതായി ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞു. ഏതെങ്കിലും ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളിലേക്ക് കയറിക്കൂടുന്നതു തടയാനും കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാനും അധികൃതർ ഈ ഹാൻഡ്‌സെറ്റുകൾ പ്രവർത്തനരഹിതമാക്കി. കൂടാതെ, ചക്ഷുവിൽ റീ വെരിഫിക്കേഷനായി 10,000 മുതൽ 11,000 വരെ മൊബൈൽ നമ്പറുകൾ ഫ്ലാഗുചെയ്തിട്ടുണ്ട്, സംശയാസ്പദമായ പ്രവർത്തനങ്ങൾ കാരണം 52 പ്രധാന സ്ഥാപനങ്ങളെയും (പിഇ) ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ടെലികോം, ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എന്നിവയുടെ സഹകരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, ടെലികോം അനുബന്ധ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നേരിടാനുള്ള ശ്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം (ഡിഐപി) ആരംഭിച്ചിരിക്കുന്നത്. വിവിധ ഏജൻസികളിൽ നിന്നുള്ള രഹസ്യ വിവരങ്ങൾ സമാഹരിക്കുന്നതിലൂടെ ടെലികോം സേവനങ്ങളുടെ ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള സംവിധാനം ഡിഐപി നടത്തുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിനെല്ലാം പുറമെ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ട്രൂകോളറിന് സമാനമായ കോളിംഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് കാൾ സ്വീകരിക്കുന്നയാളുടെ ഫോൺ സ്ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കും. ഈ സംരംഭം ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് സുതാര്യതയും സുരക്ഷയും ഉറപ്പാക്കുമെന്നും നിയമാനുസൃതമായ കോളുകൾ തിരിച്ചറിയാനും തട്ടിപ്പുകൾ ഒഴിവാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

kuwaitker.jpg kuwaitker.jpg
കേരളം18 hours ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം20 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം20 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Kuwait Jet.jpg Kuwait Jet.jpg
കേരളം21 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

pantheerankavu.jpg pantheerankavu.jpg
കേരളം22 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

littlekites.jpeg littlekites.jpeg
കേരളം22 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

20240614 082733.jpg 20240614 082733.jpg
കേരളം23 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

ksrtc bus depot.jpeg ksrtc bus depot.jpeg
കേരളം3 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

20240611 095618.jpg 20240611 095618.jpg
കേരളം4 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

siren.jpeg siren.jpeg
കേരളം4 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ