കേരളം
KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കേച്ചേരിയിൽ കെ.എസ്.ആർ.ടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. കുന്ദംകുളം – തൃശൂർ സംസ്ഥാനപാതയിൽ കേച്ചേരി സെൻ്ററിൽ ഇന്ന് രാവിലെ 9.10 ഓടെ KL 15 9985 കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ KL 46P 0225 സ്വകാര്യ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പുറകിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement