Connect with us

Citizen Story

പൈതൃക വഴിയിലെ സൂര്യതേജസ്സ് മ്യൂസിയങ്ങൾ, പുരാരേഖാമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Published

on

20240519 114858.jpg

ഭൂതകാലം വർത്തമാനത്തിലേക്കും ഭാവിയിലേക്കുമുള്ള വെളിച്ചമാണ്. വർത്തമാനകാലത്തുനിന്ന് ആയിരക്കണക്കിന് വർഷം പിന്നിലേക്ക് നീണ്ടുകിടക്കുന്ന മാനവചരിത്രവീഥികളിൽ പ്രകാശം ചൊരിയുന്ന ഗോപുരങ്ങളാണ് മ്യൂസിയങ്ങൾ. അവ നമ്മെ ഇന്നലെകളുടെ പാഠങ്ങൾ ഓർമിപ്പിച്ചുകൊണ്ട് ഭാവിയുടെ നൂതന മേഖലകളിലേക്ക് നയിക്കുന്നു. മ്യൂസിയങ്ങളെ വെറും കാഴ്ചബംഗ്ലാവുകളായി കണ്ടിരുന്ന പഴയ കാലം മാറി. ഇന്ന് അറിവിന്റെയും ചരിത്രയാഥാർഥ്യങ്ങളുടെയും നേർസാക്ഷ്യങ്ങളാണ്‌ മ്യൂസിയങ്ങളെന്ന് നാം തിരിച്ചറിയുന്നു.

നമ്മുടെ മഹത്തായ പൈതൃകങ്ങളെയും ചരിത്രത്തെയും തിരോഭൂതമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് മ്യൂസിയങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. “കഥ പറയുന്ന മ്യൂസിയങ്ങൾ’ എന്നതാണ് ആധുനിക മ്യൂസിയം സങ്കൽപ്പം: ഇവിടെ ഓരോ മ്യൂസിയവും പറയുന്ന കഥകൾ കേവലം കാൽപ്പനികമല്ല, മറിച്ച് അവിടത്തെ പ്രദർശന വസ്തുക്കളുടെ നേർസാക്ഷ്യങ്ങളുടെ പിൻബലത്തിലാണ്. ഇതുകൊണ്ടുതന്നെ യഥാർഥ ചരിത്രവസ്തുതകളുടെ വീണ്ടെടുപ്പിന്റെ കേന്ദ്രങ്ങൾകൂടിയാണത്. സങ്കുചിതവും വിഭാഗീയവുമായ പരിഗണനകൾക്കതീതമായ അനുഷ്ഠാനങ്ങളെന്ന നിലയിൽ മ്യൂസിയങ്ങൾ സത്യംമാത്രം പറയുന്ന ഇടങ്ങളാണ്’.

കാലത്തിന്റെ നേർസാക്ഷ്യങ്ങളെന്ന നിലയിൽ ലോകമെമ്പാടും മ്യൂസിയങ്ങൾക്ക് വമ്പിച്ച സ്വീകാര്യത നേടിവരികയാണ്. പൈതൃകത്തിന്റെ ഈ കാവൽപ്പുരകളെയും അതിൽ പ്രദർശിപ്പിക്കപ്പെടുന്ന വസ്തുക്കളെയും അക്കാദമിക ഗവേഷണങ്ങൾക്ക് ഉപയുക്തമാക്കിക്കൊണ്ട് ചരിത്ര നിർമിതിക്കുതകുംവിധം പ്രയോജനപ്പെടുത്തിവരുന്നു. 1872ൽ ഫ്രഞ്ച് നാഷണൽ കമീഷൻ, മ്യൂസിയങ്ങൾ സമൂഹത്തിന്റെ സ്വത്താണെന്ന് പ്രഖ്യാപിച്ചു. മ്യൂസിയം ശാസ്ത്രം ഒരു പ്രത്യേക ശാഖയായി വളർന്നു. തുടർന്ന് ലോകമെമ്പാടുമുള്ള മ്യൂസിയം പ്രവർത്തകർ ഒത്തുചേർന്ന് ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയം (ഐസിഒഎം) എന്ന സംഘടനയ്‌ക്ക് രൂപം നൽകുകയും ഈ സംഘടനയുടെ നേതൃത്വത്തിൽ 1977 മുതൽ എല്ലാ വർഷവും മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിച്ചുവരികയും ചെയ്യുന്നു.

“മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും’ എന്ന ആശയമാണ് ഈ വർഷത്തെ മ്യൂസിയംദിന പ്രമേയം. മ്യൂസിയങ്ങളുടെ സൃഷ്ടിപരമായ അഭിലാഷങ്ങളും പരിശ്രമങ്ങളും കൂടുതൽ ഏകീകരിക്കാനും സാമൂഹ്യവികാസത്തിൽ മ്യൂസിയങ്ങളുടെ പ്രസക്തിയെക്കുറിച്ചും ഈ രംഗത്തെ വെല്ലുവിളികളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിവസംകൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തിൽ ആദ്യമായി പൊതുജനങ്ങൾക്കായി ഒരു മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1857ൽ തിരുവിതാംകൂറിലായിരുന്നു. ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനും തിരുവിതാംകൂർ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായിരുന്ന അലൻ ബ്രൌൺ ആയിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ സ്വകാര്യ പുരാവസ്തു ശേഖരവുമായി തുടങ്ങിയ ഈ മ്യൂസിയം പിന്നീട് 1880ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് “നാപ്പിയർ മ്യൂസിയ’മായി പരിവർത്തനം ചെയ്യപ്പെട്ടു. ഇൻഡോ-–-മുഗൾ ശൈലിയിൽ പ്രശസ്ത ബ്രിട്ടീഷ് വാസ്തുശിൽപ്പി റോബർട്ട് ചിപ്പോം രൂപകൽപ്പന ചെയ്തു സ്ഥാപിച്ച ഒന്നര നൂറ്റാണ്ടിലേറെ പൈതൃകമുള്ളതും നമ്മുടെ തലസ്ഥാനനഗരിയിൽ പ്രൗഢിയോടെ ഇന്നും തലയുയർത്തി നിൽക്കുന്നതുമായ പൈതൃക മന്ദിരംതന്നെ ഒരു മ്യൂസിയമാണ്.

കോയിക്കൽ കൊട്ടാരം മ്യൂസിയം, തൃശൂർ കൊല്ലംകോട് മ്യൂസിയം, കായംകുളം കൃഷ്ണപുരം കൊട്ടാരം മ്യൂസിയം, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം, വയനാട് പഴശ്ശി കുടീരം എന്നിവ നവീകരിക്കുകയും മലപ്പുറം തിരൂരങ്ങാടി പൈതൃക മ്യൂസിയം, പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം എന്നിവ പുതുതായി സ്ഥാപിക്കുകയും ചെയ്തു. ലോകത്തുതന്നെ അപൂർവവും അത്ഭുതമുളവാക്കുന്നതുമായ താളിയോലകളുടെ നിധി ശേഖരമാണ് സംസ്ഥാന ആർക്കൈവ്സ്. ഇവയുടെ ശാസ്ത്രീയ സംരക്ഷണത്തിനു പുറമെ ഈ വർഷത്തെ മ്യൂസിയംദിന പ്രമേയത്തിന് അനുഗുണമായി ഒരു അന്താരാഷ്ട്ര പഠന ഗവേഷണകേന്ദ്രത്തിന്റെ നിർമാണം കാര്യവട്ടം ക്യാമ്പസിൽ പുരോഗമിക്കുകയുമാണ്.

ഇതോടൊപ്പംതന്നെ സംസ്ഥാന പുരാരേഖ വകുപ്പിനു കീഴിൽ വൈക്കം സത്യഗ്രഹ സ്മാരക മ്യൂസിയം, താളിയോല മ്യൂസിയം, കൈയൊപ്പ് രേഖാലയം എന്നിവ സ്ഥാപിച്ചു. കൂടാതെ, ജില്ലകളിൽ ഹെറിറ്റേജ് സെന്ററുകൾ സ്ഥാപിച്ചുവരുന്നു. സംസ്ഥാനത്തുതന്നെ വിവിധ വകുപ്പുകളുടെ കീഴിൽ വ്യത്യസ്തങ്ങളായ മ്യൂസിയങ്ങൾ സ്ഥാപിച്ചുവരുന്നുണ്ട്. ഇത്തരം മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സർക്കാർതന്നെ “കേരളം മ്യൂസിയം (ഐഎംസികെ)’ എന്ന ഒരു നോഡൽ ഏജൻസി രൂപീകരിച്ച് അതിന്റെ മേൽനോട്ടത്തിലാണ് മ്യൂസിയങ്ങൾ സജ്ജീകരിച്ചുവരുന്നത്. മ്യൂസിയം സ്ഥാപനത്തിലും പരിപാലനത്തിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം മ്യൂസിയം ഈ കാലയളവിൽ കൈവരിച്ചത്.

നമ്മുടെ മ്യൂസിയം ശൃംഖലയെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ സാധിച്ചു. സംസ്ഥാന മ്യൂസിയം വകുപ്പിനു കീഴിൽത്തന്നെ തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലുള്ള മുഴുവൻ ഗ്യാലറികളും അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കപ്പെട്ടു. നവീകരണത്തിലൂടെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തെ ഇന്ത്യയിലെതന്നെ മികച്ചതാക്കി മാറ്റി. കണ്ണൂർ കൈത്തറി മ്യൂസിയം, പെരളശേരി എ കെ ജി സ്മൃതി മ്യൂസിയം, ചന്തപ്പുര തെയ്യം മ്യൂസിയം, വയനാട് കുങ്കിച്ചിറ മ്യൂസിയം, ചെമ്പന്തൊട്ടി ബിഷപ് വള്ളോപ്പള്ളി സ്മാരക മ്യൂസിയം എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയവും തൃശൂർ മ്യൂസിയവും നവീകരിച്ചു.

മഹാനായ ചിത്രകാരൻ രാജാരവിവർമ വരച്ച ചിത്രങ്ങളുടെ അമുല്യ നിധിശേഖരമാണ് നമ്മുടെ ആർട്ട് ഗ്യാലറി. അവയുടെ പ്രദർശനത്തിനായി ആധുനിക രീതിയിലുള്ള ഒരു ഗ്യാലറിതന്നെ പുതുതായി നിർമിച്ചെന്ന് മാത്രമല്ല, ചിത്രങ്ങളുടെ ശാസ്ത്രീയ സംരക്ഷണത്തിനുവേണ്ടി ഒരു കൺസർവേഷൻ ലബോറട്ടറിയും സ്ഥാപിച്ചു. എല്ലാ ജില്ലകളിലും ജില്ലാ പൈതൃക മ്യൂസിയങ്ങൾ എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. സംസ്ഥാന മ്യൂസിയം, ജില്ലാ പൈതൃക മ്യൂസിയങ്ങൾ, പ്രാദേശിക മ്യൂസിയങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ കഥപറയുന്ന നവീനമായ ഒരു മ്യൂസിയം ശൃംഖലതന്നെയാണ് സംസ്ഥാനത്ത് വളർന്നുവരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ