കോട്ടയം മെഡിക്കല്‍ കോളജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കാന്‍സര്‍ വാര്‍ഡിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന എട്ടുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ടരയോടെയാണ് സംഭവം. അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായി മാറ്റി തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ശ്രമം...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെക്കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞ് കാണും. ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്തി ഏങ്ങനെ കര്‍ഷകരെ സഹായിക്കാം എന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്....
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് ദേശീയ സംഘടനാ നേതാവ് പി നെടുമാരന്. സമയമാകുമ്പോള്‍ പ്രഭാകരന് വേദിയില്‍ പ്രത്യക്ഷപ്പെടുമെന്ന് തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, വേള്‍ഡ് തമിഴ് കോണ്‍ഫഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. പ്രഭാകരന് ഇപ്പോള്‍...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോവുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്, എട്ടാം പ്രതി ദിലീപ് നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ചോദ്യം. പുതുതായി സാക്ഷികളെ വിസ്തരിക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു....
റോബോട്ടിക്സും ത്രിഡി മോഡലിംഗും അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്ക്കൂള്, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്കാന് പദ്ധതി. റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് മുഴുവന്‍ ഹൈസ്ക്കൂള് ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും അടുത്ത വര്‍ഷം...
മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. നഗരത്തില്‍ ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 42000 രൂപയായി. പത്തുരൂപ കുറഞ്ഞ് 5250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു സ്വര്‍ണവില....
ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകുന്നേരം നാലുമണി മുതല്‍ നാളെ രാവിലെ...
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയർന്ന ആരോപണം നിഷേധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്തവയാണ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ മെച്ചപ്പെട്ട ചികിത്സയാണ് തനിക്ക് ലഭിച്ചത്. വന്നതിനേക്കാൾ ആരോഗ്യം ഇപ്പോൾ...
ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ കോൺഗ്രസ് അതിക്രമം...
കൊല്ലം പരവൂരിൽ ട്രെയിന്‍ മുന്നിൽ ചാടി യുവതിയും കുഞ്ഞും ജീവനൊടുക്കി. പരവൂർ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകൻ സൂരജ് എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക്...
നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന്...
റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി...
കര്‍ണാടകയില്‍ നടന്ന ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയതയ്ക്ക് എതിരെ ജീവന് കൊടുത്ത് പോരാടിയവരുടെ...
തനിക്കെതിരെ ആരും സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ. സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ ആരും ആരോപണം ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞത്ത് പോലെ മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂവെന്നും ഇ പി ജയരാജന് തിരുവനന്തപുരത്ത് പറഞ്ഞു. തനിക്ക്...
ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി...
വാഹനാപകടത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്പെന്റ് ചെയ്ത ഡ്രൈവര്‍ വീണ്ടും ബസ് ഓടിച്ചു. മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെയാണ് ഇത്തവണ നേരിയമംഗലം സ്വദേശി അനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഓടിക്കുന്നതിനിടെയാണ്...
ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ പശു ചത്തു. കാലിത്തീറ്റയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശ നിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ...
ഇന്ധന സെസ് വര്‍ധിപ്പിച്ചതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പെട്രോള്‍ ഡീസല്‍ വില നിര്‍ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. തരാതരം പോലെ വിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്കിയ...
സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25...
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ നല്ലേപ്പള്ളി പാറക്കുളം സ്വദേശി അനിതയും കുഞ്ഞുമാണ് മരിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനിതയേയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും...
ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെ ഗൃഹനാഥന് ആത്മഹത്യ ചെയ്തു. വൈക്കം തോട്ടകം വാക്കേത്തറ സ്വദേശി കാര്ത്തികേയന് (61) ആണ് തൂങ്ങിമരിച്ചത്. തോട്ടകം സഹകരണ ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെയാണ് ആത്മഹത്യ. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 2014ല്‍...
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായി എന്ന് താന്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീര്‍പ്പായെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ...
ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതില്‍ തീരുമാനം ഇന്നറിയാം. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയില്‍ ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിലപാട് അറിയിക്കുക. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുണ്ട്. രണ്ട്...
കോഴിക്കോട് കൊടുവള്ളിയില്‍ 4.11 കോടിയുട വന്‍ സ്വര്‍ണവേട്ട. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ ഡിആര്‍ഐ നടത്തിയ റെയ്ഡിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. 15 ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തു. ജ്വല്ലറി ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ...
കൊച്ചിയില്‍ നാളെ ജലവിതരണം തടസ്സപ്പെടും. ആലുവ ജലശുദ്ധീകരണശാലയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ബുധനാഴ്ച രാവിലെ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത്. കൊച്ചി നഗരത്തില്‍ നാളെ രാവിലെ എട്ടുമണി മുതല്‍ 11 മണിവരെയാണ് ജലവിതരണം തടസപ്പെടുക. കൊച്ചി...
ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ഒരു കണ്ടെയ്നര്‍ പഴകിയ മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ...
ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിനുമുന്നില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മുട്ടുമടക്കുമെന്നും വെള്ളക്കരം വര്‍ധിപ്പിച്ചതും ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും പിണറായി വിജയന് പിന്‍വലിക്കേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് ഇന്ധന സെസ് പിന്‍വലിക്കേണ്ടന്ന നിലപാട് പിണറായി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-351 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SD 523203 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ SA 190827...
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇത് സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത് ആര്‍എസുംഎസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിരമിച്ച സൈനികര്‍ ഞങ്ങളോട് പറഞ്ഞത് ഈ...
കേന്ദ്ര ഫോറൻസിക്ക് ലാബിലെ പരിശോധനാ ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെ.ജി സൈമൺ. സംസ്ഥാനത്തെ ഫോറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്റെയോ സൈയ് നേഡിന്റെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല....
ഭക്ഷണ സാധനങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്കുമ്പോള് കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ നല്കുമ്പോള് വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം. സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്...
ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്. പ്രസാദ് പദ്ധതിയിൽപ്പെടുത്തി സഹായം നൽകാൻ കേന്ദ്ര സർക്കാർ...
അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. രാജസ്ഥാൻ, പട്ന, മണിപുർ, അലഹബാദ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നത്. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്...
അദാനി ഗ്രൂപ്പിനെതിരായ ഓഹരിത്തട്ടിപ്പ് ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന് നിര്‍മല വ്യക്തമാക്കി. അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി...
സിപിഎം വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയ്ക്ക് എതിരെയാണ് ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ അടക്കമുള്ള...
അദാനി കമ്പനികളുടെ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ രാജ്യത്തില്ലെന്നും ഇന്ത്യയിലെ ബാങ്കിങ് മേഖല സുസ്ഥിരമാണെന്നും ആർബിഐ വ്യക്തമാക്കി. ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദേശങ്ങളുടെ പരിധിയ്ക്കുള്ളിലാണ് രാജ്യത്തെ...
കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച വാർത്ത എല്ലാവരെയും ഏറെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരികയാണ് കേരള പൊലീസ്....
അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി കേന്ദ്രം തുക നീക്കിവച്ചു. കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി 100 കോടി രൂപയാണ് നീക്കിവച്ചത്. ശബരി പാതയ്ക്ക് പുറമെ പാത ഇരട്ടിപ്പിക്കലിനും തുക വകയിരുത്തിയിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ്...
സംസ്ഥാനത്ത് നാല് ദിവസമായി തുടർന്നിരുന്ന ക്വാറി, ക്രഷർ സമരം ഉടമകൾ പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയെന്ന്...
ഇടുക്കിയിൽ തെരുവ് നായ ആക്രമണം. കട്ടപ്പന നിർമലസിറ്റിയിലാണ് തെരുവ നായയുടെ ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും ഇടുക്കി മെഡിക്കൽ...
ബംഗളൂരുവിലെ ഗതാഗതകുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചു. ഹാസന് ജില്ലയില്‍ നിംഹാന്‍സിലേക്ക് അടിയന്തര ചികിത്സയ്ക്ക് കൊണ്ടുവന്ന കുഞ്ഞാണ് മരിച്ചത്. 20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ആംബുലന്‍സില്‍ വച്ച്...
പഴയങ്ങാടി പാലത്തിന് മുകളില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കാറിലുണ്ടായിരുന്ന പഴയങ്ങാടി സ്വദേശി ഫാത്തിമ (24), സ്കൂട്ടര്‍ യാത്രക്കാരി കുറ്റൂര്‍ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ച വീണയുടെ ഭര്‍ത്താവ് മധുസൂദനന് പരുക്കേറ്റു....
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നതിന്, പരിശോധന കൂടാതെ കൈക്കൂലി വാങ്ങി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ കൂടുതൽ പേർക്കെതിരെ നടപടി. സംഭവത്തിൽ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്പെൻഷൻ. ഡോ. അയിഷ...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍ നിന്നെന്ന് നിഗമനം. സീറ്റ് ബല്‍റ്റ് അഴിക്കാന്‍ സാവകാശം കിട്ടുന്നതിനു മുന്‍പുതന്നെ രണ്ടുപേരും അഗ്നിക്കിരയായി. കാറില്‍ സാനിറ്റൈസര്‍ പോലെ പെട്ടെന്ന് തീപിടിക്കുന്ന...
കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. നായക്കുട്ടിയെ ഉടമ മുഹമ്മദ് ബാഷിതിന് കോടതി തിരികെ നല്കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്...
പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 64 വര്‍ഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പോക്സോ പ്രകാരം 60 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം...
ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി ചങ്ങമ്പുഴയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ചങ്ങമ്പുഴയുടെ ഇളയമകൾ ലളിത ചങ്ങമ്പുഴയെ എറണാകുളത്ത് എത്തിയാണ് ചിന്ത കണ്ടത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച...
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അഴിമതി...
യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ...