കേരളം
ഭക്ഷ്യവിഷബാധ; കോട്ടയത്ത് ഒരു പശു കൂടി ചത്തു
ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ പശു ചത്തു. കാലിത്തീറ്റയിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശ നിലയിലായിരുന്നു.
ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കെഎസ് കാലിത്തീറ്റ കഴിച്ച അഞ്ച് ജില്ലകളിലെ പശുക്കൾക്കാണ് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റത്.
ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലും പശുക്കൾക്ക് അവശതയുണ്ട്. കെഎസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച് കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement