Connect with us

National

അഗ്നീവീര്‍: ആര്‍എസ്എസ് ആശയമെന്ന് രാഹുല്‍ ഗാന്ധി

അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇത് സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത് ആര്‍എസുംഎസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിരമിച്ച സൈനികര്‍ ഞങ്ങളോട് പറഞ്ഞത് ഈ ആശയം ആര്‍എസ്എസില്‍ നിന്നും വന്നതാണ്.

ഇത് സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഞങ്ങള്‍ ആയിരം പേര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നുണ്ടെന്നും അവര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. ഈ ആശയത്തിന് പിന്നില്‍ അജിത്ത് ഡോവലാണെന്ന് വിരമിച്ച സൈനികര്‍ തന്നോട് പറഞ്ഞതായി നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

തൊഴില്‍ ഇല്ലായ്മ, വിലക്കയറ്റം എന്നിവയെ കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദിയുമായുള്ള ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കിയെന്ന രാഹുലിന്റെ പ്രസ്താവനയെ തുടര്‍ന്ന് ലോക്‌സഭയില്‍ ഭരണപക്ഷ ബഹളത്തിനിടയാക്കി. അദാനി പ്രധാനമന്ത്രിയുടെ വിധേയനാണ്. ഗുജറാത്ത് വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അദാനിയും മോദിയുമായുള്ള ചിത്രവും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു

Advertisement