തലപ്പിള്ളി താലൂക്കില്‍ മുള്ളൂര്‍ക്കര വില്ലേജില്‍ ആറ്റൂര്‍ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയില്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകള്‍ക്ക് ഭാഗികമായ നഷ്ടം...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് കേരളത്തിൽ കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നാല് വയസുകാരനും പാലക്കാട് രണ്ട് പേർക്കുമാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട കടപ്ര പഞ്ചായത്തിലാണ്...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനായി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടക്കും. സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിർണയത്തിനായി മൂന്ന് വർഷങ്ങളിലെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം....
രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ദിനം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്.69 ലക്ഷം ഡോസ് വാക്സിൻ 24...
കൊവിഡിന്റെ പശ്ചാത്തലത്തിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കേഷൻ തുടങ്ങിയ സേവനങ്ങൾക്ക് സമയം നീട്ടി നൽകി. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ഓഗസ്റ്റ് 31 വരെ...
രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഒവർസീസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ വിറ്റഴിക്കാനാണ് ആലോചന. ഇരു ബാങ്കുകളുടെയും 51ശതമാനം ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുന്നത്....
സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍. കോവിഡ് ചികില്‍സയ്ക്ക് റൂമുകളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നിരക്ക് നിശ്ചയിച്ച് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ കോവിഡ് ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍...
കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319,...
തമിഴ്നാട്ടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടുസ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു....
കൊല്ലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ(24)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്ക്ടുത്ത്...
കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. കൊച്ചിയില്‍ കലൂര്‍,...
രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച ശേഷവും വാഹനം ഓടിക്കുന്നവരില്‍ നിന്ന് സെപ്റ്റംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള കൊവിഡ് -19 വ്യാപനവും ലോക്ക്ഡൌണുകളും കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ്,...
കരിപ്പൂരിൽ ഞായറാഴ്ച അഞ്ച് കേസുകളിലായി 3.53 കോടി രൂപയ്ക്കുള്ള സ്വർണം പിടികൂടി. ഡി ആർ ഐ, കസ്റ്റംസ് പ്രിവന്റീവ്, കസ്റ്റംസ് ഇന്റലിജൻസ് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വർണം പിടികൂടിയത്. അഞ്ചുപേരും ദുബായിൽ നിന്ന് എത്തിയവരായിരുന്നു. കണ്ണൂർ...
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിപ്സോമാള്‍ ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ അനധികൃതമായി നിര്‍മ്മിച്ചു വിറ്റിരുന്ന സംഘം പിടിയില്‍. രണ്ട് ഡോക്ടര്‍മാരടങ്ങുന്ന പത്തംഗ സംഘത്തെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഇഞ്ചക്ഷനുള്ള 3,293 മരുന്നുകുപ്പികള്‍ ഇവരില്‍ നിന്ന്...
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട് നൽകുമെന്നാണ് പ്രഖ്യാപനം. ഐആർടിസിയുടെ പെയ്മെൻറ് ഗേറ്റ്വേ ആയ ഐആർടിസി-...
ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി കേരള പോലീസ്. കസ്റ്റമേഴ്സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ...
രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം. ഇന്നലെ കേരളത്തില്‍ മാത്രമാണ് പ്രതിദിന കേസുകള്‍ പതിനായിരം കടന്നത്. 10.22 ആണ് ഇന്നലെ കേരളത്തിലെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. രണ്ട് ദിവസമായി ടിപിആര്‍ മാറ്റമില്ലാതെ തുടരുകയാണ്....
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കർഷകസംഘടനകൾ. നിയമങ്ങൾ പിൻവലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ധാർഷ്ട്യം വ്യക്തമാക്കുന്നതെന്ന് കർഷകസംഘടനകൾ പ്രതികരിച്ചു. നിയമങ്ങൾ പിൻവലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാൻ മോർച്ച അറിയിച്ചു. വിവാദ കാർഷിക നിയമങ്ങൾ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 22 വരെ മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ നാല്...
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി പത്തുദിവസം മാത്രമാണുള്ളത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31ന് അവസാനിക്കേണ്ട സമയപരിധിയാണ് ഈ മാസം 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്കാന് സാധിക്കുകയുള്ളൂ. കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ക്കില്ലെന്നും...
ഇന്നലെ നിര്യാതനായ നാട്ടുവൈദ്യന് മോഹനന് വൈദ്യര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി സ്ഥിരീകരണം. മരണാനന്തരം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും....
മറ്റു സംസ്ഥാനങ്ങളിലെ പോലെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകള്‍ നല്കുന്ന സംവിധാനമാണ് കെഎസ്ആര്‍ടിസിയുടെ സിറ്റി ബസുകളില്‍ പരീക്ഷിക്കുന്നത്. വ്യത്യസ്ത നിറങ്ങളിലായിരിക്കും ഈ...
എസ്.ബി.ഐ.യുടെ സർവീസുകൾ ഇന്ന് തടസപ്പെടും. ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് തടസം നേരിടുക. ഉച്ചയ്ക്ക് ഒരു മണി മുതൽ 1.40 വരെയാണ് പ്രവർത്തനം തടസപ്പെടുക. ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസിൽ നിന്ന് പണം പിൻവലിക്കാൻ...
സംസ്ഥാനത്തെ ബാറുകൾ നാളെ മുതൽ അടച്ചിടും. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചതിനാൽ കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ തീരുമാനം. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കും. ബെവ്കോയില്‍...
രാജസ്ഥാന് പിന്നാലെ രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരന് ഇവിടെ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു. നിലവില്‍ ഇയാള്‍...
സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസലിന് മുപ്പത് പൈസയുമാണ് കൂട്ടിയത്. 20 ദിവസത്തിന് ഇടയിൽ ഇത് 11ാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന്...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7...
ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം അനുവദിച്ച് യുഎഇ. ഈ മാസം 23 മുതലാണ് പ്രവേശനാനുമതിയുള്ളത്. യുഎഇ അംഗീകരിച്ച വാക്സീന്റെ രണ്ടു ഡോസുകളും സ്വീകരിച്ച റസിഡൻസ് വീസക്കാർക്കാണ് പ്രവേശിക്കാനാവുക. യാത്രയുടെ 48 മണിക്കൂറിനകത്തെ പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണമെന്നും...
എസ്ബിഐ എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാനാവില്ല. തട്ടിപ്പുകൾ വ്യാപകമാതിനെ തുടർന്നാണ് പണം പിൻവലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചത്. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹാരം കാണാനും ബാങ്ക് ശ്രമം തുടങ്ങി. എസ്ബിഐയുടെ നിരവധി എടിഎമ്മുകളിലാണ് ഓട്ടമേറ്റഡ്...
വര്‍ഷങ്ങളായി സര്‍വീസില്‍ നിന്നു അനധികൃതമായി വിട്ടു നില്ക്കുന്ന 28 സര്‍ക്കാര്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരെയാണ് ഒഴിവാക്കിയത്. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന...
സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം,...
വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍...
കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527,...
കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറു ട്രെയിനുകള്‍ കൂടി പുനഃസ്ഥാപിച്ചു. പൂര്‍ണമായും റിസര്‍വ് ചെയ്ത പ്രതിദിന സ്പെഷല്‍ ട്രെയിനുകളാണ് പുനഃസ്ഥാപിച്ചത്. ട്രെയിനുകളില്‍ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു. 02695 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍...
കോട്ടയം മണിമലയില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ് ഇന്‍സ്പെക്ടര്‍ക്ക് വെട്ടേറ്റു. കോട്ടയം മണിമല എസ് ഐ വിദ്യാധരനാണ് ഇന്ന് രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ച് വെട്ടേറ്റത്. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്....
വിദേശത്ത് പോകുന്നവര്‍ക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന...
സ്കൂളുകള്‍, നഴ്സറികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കി. കേന്ദ്ര സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടതില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍...
മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയെന്ന കേസിൽ 19-കാരൻ അറസ്റ്റിൽ. ബംഗാൾ മാൾഡ സ്വദേശിയായ ആസിഫ് മുഹമ്മദിനെയാണ് സഹോദരൻ ആരിഫിന്റെ(21) പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും ആസിഫ് കൊലപ്പെടുത്തി വീടിനോട്...
ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്നത് കരുതലോടെ വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാവുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ കരുതല്‍ വേണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. കോവിഡിനെ...
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് – എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. വൈറസിന്റെ മൂന്നാംതരംഗം ഒഴിവാക്കാന്‍ പറ്റില്ല. ഇതിനകം കൂടുതല്‍ ജനങ്ങള്‍ക്ക് വാക്സിന് നല്‍കുക എന്നതാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന...
സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി (സിഇയു)യുടെ ഈ വര്‍ഷത്തെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരം മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. പൊതുജനാരോഗ്യ രംഗത്തിനു നല്കിയ സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്കാരം....
സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയ്ക്ക് ശുപാര്‍ശ നൽകി. ഇതിനായുള്ള കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം...
മുഖ്യമന്ത്രിക്ക് അതുപോലെ മറുപടി പറയാൻ സമയമില്ലെന്ന് കെ.പി.സി. സി പ്രസിഡന്റ് കെ.സുധാകരൻ. പിആർ ഏജൻസിയുടെ പുറത്ത് വന്ന യഥാർത്ഥ വിജയനെയാണ് ഇന്നലെ കണ്ടതെന്ന് കെ സുധാകരൻ വിമർശനം ഉന്നയിച്ചു. ബ്രണ്ണൻ കോളേജ് കാലത്തെ പോരാണ് ഇപ്പോൾ...
ബിജെപി കൗൺസിലർമാരും അണികളും നടത്തുന്ന വ്യക്തിഹത്യക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. പ്രത്യേക കൗൺസിൽ യോഗത്തിലും തനിക്കെതിരെ അധിക്ഷേപമുണ്ടായപ്പോഴാണ് അതിഹീനമായ വ്യക്തിഹത്യക്കെതിരെ മേയർ പ്രതികരിച്ചത്. ‘പ്രായത്തെയും പക്വതയെയും പലതവണ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. പക്ഷേ...
കൊവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്നും, ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്നമായി തുടരുമെന്നും വിദഗ്ധർ. ജൂൺ മൂന്നിനും 17 നുമിടയിൽ നടത്തിയസർവ്വേയിൽ മൂന്നാം തരംഗം ഒക്ടോബറിൽ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു. മൂന്നാം...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ചിലകടകള്‍ക്ക് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ടിപിആര്‍ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്...
പോലീസ് സ്റ്റേഷന് പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം. വിവിധ കേസുകളില്‍ പിടികൂടി പോലീസ് സ്റ്റേഷന് പരിസരത്തും സമീപ റോഡുകളിലും സുക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ്...
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്കി....
കവിയും ഗാനരചയിതാവുമായ എസ്. രമേശന് നായര്‍ അന്തരിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. 500 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഹൈന്ദവ ഭക്തിഗാനങ്ങളും രമേശന് നായരുടെ...