ദേശീയം
റീഫണ്ട് ഉടൻ; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ മാറ്റവുമായി റെയിൽവേ
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട് നൽകുമെന്നാണ് പ്രഖ്യാപനം.
ഐആർടിസിയുടെ പെയ്മെൻറ് ഗേറ്റ്വേ ആയ ഐആർടിസി- ഐപേ വഴി പണമടച്ചവർക്കാണ് അതിവേഗത്തിൽ പണം തിരികെ ലഭിക്കുക. നിലവിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെ താമസം എടുക്കാറുണ്ട്.
ഐആർടിസി-ഐപേയുടെ യൂസർ ഇൻറർഫേസിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിൻ യാത്രക്കാർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് പറഞ്ഞു. 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു ഐപേയുടെ അവതരണം.
നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് പറഞ്ഞു. ഐ.ആര്.ടി.സി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.