കേരളം
സിബിഎസ്ഇ മൂല്യനിർണയം; മാർക്കിൽ തൃപ്തരല്ലാത്തവർക്ക് പരീക്ഷ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിനായി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടക്കും. സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിർണയത്തിനായി മൂന്ന് വർഷങ്ങളിലെ മാർക്ക് പരിഗണിക്കാനാണ് തീരുമാനം.
എന്നാൽ, ഈ മാർക്കിൽ തൃപ്തരല്ലാത്ത, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അവസരം നൽകണമെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
പത്താം ക്ലാസ് , പ്ലസ് വൺ , ക്ലാസ്സുകളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്ലസ് ടു മാർക്കുകൾ നിശ്ചയിച്ചയിക്കുന്നത്. ഇതുകൂടാതെ പ്ലസ് ടുവീന് പഠനത്തിൽ കാഴ്ചവെച്ച പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മാർക്കുകൾ നിശ്ചയിക്കുന്നത്. റിസൾട്ട് ജൂലൈ 31 ന് പുറത്ത്വിടുമെന്നും അറിയിച്ചിട്ടുണ്ട്.
പ്ലസ് ടു (Plus Two) മൂല്യ നിർണയത്തിന് പന്ത്രണ്ടാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാർക്കിന്റെ 40 ശതമാനവും 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കിന്റെ 30% വീതവും വീതം വെയിറ്റേജ് നല്കി നിർണയിക്കും. ഇന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മൂല്യ നിർണയത്തിന്റെ മാനദണ്ഡത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.