കേരളം
വ്യക്തിഹത്യക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ; ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ പ്രവർത്തിക്കാനും അറിയാം
ബിജെപി കൗൺസിലർമാരും അണികളും നടത്തുന്ന വ്യക്തിഹത്യക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. പ്രത്യേക കൗൺസിൽ യോഗത്തിലും തനിക്കെതിരെ അധിക്ഷേപമുണ്ടായപ്പോഴാണ് അതിഹീനമായ വ്യക്തിഹത്യക്കെതിരെ മേയർ പ്രതികരിച്ചത്.
‘പ്രായത്തെയും പക്വതയെയും പലതവണ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. പക്ഷേ ആക്ഷേപങ്ങൾ അതിരുവിട്ടതു കൊണ്ടാണ് പ്രതികരിക്കുന്നത്. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കാനും തനിക്ക് അറിയാം.
വ്യക്തിഹത്യക്കെതിരെ മേയർ രാജേന്ദ്രന്റെ പ്രതികരണം
അത്തരമൊരു സംവിധാനത്തിലൂടെയാണ് വളർന്നുവന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ വ്യക്തിപരമായി ആക്ഷേപിച്ചു. ഒരു സ്ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്.
അമ്മയെയും പെങ്ങൾമാരെയും കുറിച്ച് വാചാലരാകുന്ന നിങ്ങൾക്ക് എന്നെ വ്യക്തിപരമായി അവഹേളിക്കുമ്പോൾ അതൊന്നും ഓർമ വരുന്നില്ലേ. താനടക്കമുള്ള ജനപ്രതിനിധികളെ അവഹേളിക്കുന്നത് വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മേയർ ഓർമിപ്പിച്ചു.