സംസ്ഥാനത്ത് സിക്ക വൈറസ് സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്കി. സമഗ്രമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഡിഎംഒ ഡോ. കെ എസ് ഷിനു വ്യക്തമാക്കി. കേരളത്തിൽ സിക്ക വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ...
ജമ്മുകശ്മീരിലെ സാംബയില്‍ വന്‍ ആയുധ ശേഖരം പിടികൂടി. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലേക്ക് ഭീകരര്‍ ഡ്രോണില്‍ ആയുധം എത്തിക്കുന്നുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് മുന്‍പും ഭീകരര്‍ ഡ്രോണുകള്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് യാത്ര തിരിക്കുക. സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ...
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനായ സൈക്കോവ് ഡിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അനുമതി ലഭിച്ചാൽ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനായിരിക്കും സൈക്കോവ് ഡി. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39,649പേര് രോഗമുക്തരായി. 724പേര് മരിച്ചു. 4,50,899 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,08,74,376 പേര്‍ക്കാണ്...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയറ്ററിലെ സീലിങ് തകർന്നു വീണു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തിയറ്റർ സി– യിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകർന്നത്. ഈ സമയം...
ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര (വി. മുരളീധരൻ) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. 65 വയസായിരുന്നു. വട്ടിയൂർകാവ് തോപ്പുമുക്കിലെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുരളി മുറിയിൽ കയറി...
കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എം ഡി സാബു ജേക്കബ്. നിലവിലുള്ള വ്യവസായം ഇവിടെ തുടരണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാനയുമായി ഈ മാസം തന്നെ കരാര്‍...
ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് മരിച്ചു. കാസര്‍ഗോഡ് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന് എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ച് കൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി. കാസര്‍കോട് ജനറല്‍...
കേരളത്തിൽ ബലിപെരുന്നാൾ ജുലൈ 21 ബുധനാഴ്ച. ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ദുൽഹജ്ജ് മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 20നാണ് ബലിപെരുന്നാൾ. മാസപ്പിറവി ദൃശ്യമാകാത്തതിനെ...
ഒളിംപ്യൻ മയൂഖ ജോണിക്ക് വധഭീഷണി. സഹപ്രവർത്തകയുടെ ബലാത്സംഗകേസുമായി മുന്നോട്ടുപോകരുതെന്നാണ് കത്തിലെ ഉള്ളടക്കം. കേസ് തുടർന്നാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്തിലെ ഭീഷണി. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ കത്തിലുണ്ടെന്നും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്നും മയൂഖ പറഞ്ഞു....
ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ വിദ്യാർത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകൻ ഹാരിസിനെയാണ് വിദ്യാർത്ഥി നൽകിയ പരാതിയിൽ സസ്പെൻഡ് ചെയ്തത്.സർവകലാശാല റജിസ്ട്രാർ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അദ്ധ്യാപകൻ അയച്ച...
ഒന്നാം കോവിഡ് തരംഗത്തിനിടെ വന്ന അതേ തട്ടിപ്പ് വീണ്ടും ഇറങ്ങുന്നതായി റിപ്പോർട്ട്. ‘വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്കുന്നു’. അക്ഷയ കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലേക്കും അച്ഛനമ്മമാര്‍ ഒഴുകുകയാണ്. തട്ടിപ്പാണെന്നു പറഞ്ഞ് അക്ഷയക്കാര് അടുപ്പിക്കാതിരിക്കുമ്പോള്‍, വിശ്വാസം...
രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 41,506 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 895 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,08,040 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു....
സംസ്ഥാനത്തെ സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരണം തുടങ്ങിയ പ്രതിരോധ...
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
ബേക്കറി യൂണിറ്റ് ആരംഭിക്കാൻ വേണ്ടിയുള്ള നടപടിക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവസംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നഗരകാര്യ ഡയറക്ടറോട് നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി....
ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ മരണക്കളികളാകുന്നതോടെ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ നിരവധി സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഫ്രീ ഫയര്‍ പോലുള്ള ഗെയിം സൗജന്യമായതിനാലും...
കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്ത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ല....
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691,...
ലോക് ഡൗണ്‍ ജൂലൈ 19 വരെ നീട്ടി തമിഴ്നാട് സര്‍കാര്‍. അതേസമയം കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ചില ഇളവുകള്‍ സര്‍കാര്‍ നല്‍കിയിട്ടുണ്ട്. ഇനിമുതല്‍ കടകള്‍ രാത്രി ഒൻപത് മണിക്ക് അടച്ചാല്‍ മതി. റസ്റ്ററന്റുകള്‍, ചായക്കടകള്‍,...
രാജ്യത്ത് ആശങ്കയായി മറ്റൊരു കോവിഡ് വകഭേദം കൂടെ എത്തിയിരിക്കുകയാണ്. കാപ്പ വകഭേദം ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതായി യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ്സ് മെഡിക്കല്‍ കോളേജില്‍ ജീനോം...
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ...
ആയുർവേദ ആചാര്യൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. കോട്ടയ്ക്കലിലെ വീട്ടിൽ 12.15നായിരുന്നു അന്ത്യം.കഴിഞ്ഞ ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനെ ആഗോളപ്രശസ്തമായ ആയുർവേദ പോയിൻ്റാക്കി മാറ്റിയതിൽ അദ്ദേഹം നിർണായക...
സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി. ക്രിമിനൽ കേസിൽ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നീട്ടിയത്. സസ്പെൻഷൻ കാലാവധി നീട്ടുന്ന കാര്യം കേന്ദ്രത്തെ...
ഐഡിയാ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഗായകനാണ് ജോബി ജോൺ. ഷോയുടെ നാലാം സീസണിൽ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് ലഭ്യമായിരുന്നില്ല....
സിപിഎം നേതാവ് കാട്ടാക്കട ശശി അന്തരിച്ചു. 70 വയസ്സായിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കോവിഡാന്തര പ്രശ്നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സംസ്ഥാന ചുമുട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനാണ്. സിഐടിയു...
ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില...
രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ പകുതിയും കേരളം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗികളില്‍ 32 ശതമാനം പേര് കേരളത്തില്‍ നിന്നും 21 ശതമാനം പേര് മഹാരാഷ്ട്രയില്‍ നിന്നുമാണ്. രാജ്യത്ത് കോവിഡിന്റെ രണ്ടാം...
സംസ്ഥാനത്ത് പുതിയ ആശങ്കയായി സിക വൈറസും പടർന്നു പിടിക്കുകയാണ്. സിക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്തി വീണ ജോര്‍ജ് പറഞ്ഞു. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള...
സ്ത്രീശാക്തീകരണത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പുതിയ കലക്ടർമാരുടെ പട്ടിക. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം സ്ത്രീകളുടെ കയ്യിൽ ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ. പുതിയ നിയമനങ്ങൾ കൂടി വന്നതോടെ 8 ജില്ലകളിൽ വനിതാ കലക്ടർമാരായി. കൂടുതൽ കരുതൽ...
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി. സിക വൈറസ് ബാധയുടെ കാര്യത്തില്‍ അമിത ഭീതി വേണ്ടെന്നും മന്ത്രി പറഞ്ഞു. അതീവ ജാഗ്രത പുലര്‍ത്തിയാല്‍ മതിയാകും. സിക വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധരുടെ...
വിഷജീവിയുടെ കടിയേറ്റു 11 മാസം പ്രായമുള്ള കുട്ടി മരിച്ചു. പാമ്പാണെന്നു സംശയമുണ്ടെങ്കിലും ഉറപ്പിക്കാനായിട്ടില്ല. നല്ലേപ്പിള്ളി കമ്പിളിച്ചുങ്കം കോളനിയിൽ രമേഷിന്റെ മകൾ ദേവനന്ദയാണു മരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കമ്പിളിച്ചുങ്കത്തെ വീട്ടിലാണു സംഭവം. രാവിലത്തെ ഭക്ഷണത്തിനു ശേഷം...
ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിക്കുമെന്ന് സൂചന. കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങളിൽ പൂർണ തൃപ്തി ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധർ രേഖപ്പെടുത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....
നടി അമ്പിളിദേവി ഗാര്‍ഹിക പീഡനമാരോപിച്ച് നല്കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന് ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ചവറ...
ജീവിത സാഹചര്യങ്ങളോട് പൊരുതി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തിയ ആനി ശിവയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ആനി ശിവ നല്കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസെടുത്തത്....
നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നേരെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രചാരണവുമായി കേരള വനിതാ കമ്മിഷന്. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കമ്മിഷന് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു....
ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന സിനിമയിലൂടെ മുന്‍ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല ജനങ്ങൾക്ക് മുന്നിൽ എത്തുകയാണ്. രാഷ്ട്രീയത്തിന് പുറമെ തനിക്ക് അഭിനയവും വഴങ്ങുമെന്ന രീതിയിൽ സിനിമയില്‍ മൂന്ന് സീനുകളിലാണ് രമേശ് ചെന്നിത്തല നടനായി എത്തുക....
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ ആവശ്യാര്‍ത്ഥം ജി സ്യൂട്ട് എന്ന പൊതു പ്ലാറ്റ്ഫോമൊരുക്കി കൈറ്റ്സ് വിക്ടേഴ്സ്. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് പൊതു ഡൊമൈനില്‍ കൊണ്ടുവരുന്നത്. അധ്യാപകന് മാത്രം സംസാരിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഇതു വരെ...
കോവിഡ് മഹാമാരിയെ നേരിടാൻ 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ്...
ഐടി ചട്ടങ്ങള്‍ പാലിക്കാത്തതില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ സംരക്ഷണം നല്‍കാനാകില്ലെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി. ചട്ടങ്ങള്‍ പാലിക്കാതിരുന്നാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്നും കോടതി വ്യക്തമാക്കി. പരാതി പരിഹരിക്കുന്നത് ഓഫീസറെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ എട്ടാഴ്ച...
കേരളത്തില്‍ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660,...
ഓണക്കാലത്ത് സംസ്ഥാനമെമ്പാടും വിപുലമായ രീതിയില്‍ സര്‍ക്കാരിന്റെ ഓണച്ചന്തകള്‍ ഇത്തവണ ഉണ്ടാകില്ല. പകരം കഴിഞ്ഞ വര്‍ഷത്തിലേതു പോലെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി സ്പെഷ്യല്‍ കിറ്റ് നല്‍കും. അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണക്കിറ്റില്‍ 14...
കോവിഡ് ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍. 2645 മുതല്‍ 9776വരെയാണ് പുതിയ നിരക്ക്. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതറിയിച്ചത്. മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മൂന്ന്...
പാല് വില ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്നാവശ്യപ്പെട്ട് മില്‍മ ചെയര്മാന്. പ്രതിസന്ധിയിലായ ക്ഷിരകര്‍ഷകരെ സഹായിക്കാനാണെന്നാണ് മില്‍മയുടെ അവകാശവാദം. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും ചെയര്മാന് ജോണ്‍ തെരുവത്ത് പറഞ്ഞു. ക്ഷീരകര്‍ഷകരുടെ...
ഓണത്തിന് സ്പെഷല്‍ കിറ്റ് നല്കാന് മന്ത്രിസഭാ തീരുമാനം. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ...
മൊബൈൽ ആപ്ലിക്കേഷനായ ട്രൂകോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപിച്ചുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്കു വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ട്രൂകോളർ...
ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയാണ്...
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,07,09,557 ആയി. നിലവിൽ 4,60,704 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, തുടർ നടപടി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം. ചീഫ് സെക്രട്ടറി,...