Connect with us

ദേശീയം

രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് വകഭേദം; കാപ്പയെ കുറിച്ച് അറിയേണ്ടതെല്ലാം

Untitled design 2021 07 10T152931.721

രാജ്യത്ത് ആശങ്കയായി മറ്റൊരു കോവിഡ് വകഭേദം കൂടെ എത്തിയിരിക്കുകയാണ്. കാപ്പ വകഭേദം ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതായി യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ്സ് മെഡിക്കല്‍ കോളേജില്‍ ജീനോം സീക്വന്‍സിങ് നടത്തിയ 109 സാമ്പിളുകളില്‍ 107 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയപ്പോള്‍ രണ്ട് സാമ്പിളുകളില്‍ കാപ്പ വേരിയന്റ് കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച രണ്ട് കോവിഡ് വൈറസ് വകഭേദങ്ങളിലൊന്നാണ് കാപ്പ എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറയുന്നു. ഡെല്‍റ്റ വകഭേദം ആണ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച ആദ്യ വകഭേദം. സാര്‍സ് കോവി 2 വൈറസിന്റെ ബി 1.617.1 വകഭേദത്തിനെ “ഇന്ത്യന്‍ വകഭേദം” എന്ന് മാധ്യമങ്ങള്‍ അടക്കം വിളിക്കുന്നതില്‍ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബി 1.617.1 വകഭേദത്തെ ഡെല്‍റ്റ വകഭേദം എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിരുന്നു. ഒപ്പം ഈ വകഭേദത്തെ കാപ്പ എന്നും നാമകരണം ചെയ്തു.

ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് പേരിടുന്നത് . “പേര് മാറ്റിയാലും അവയുടെ ശാസ്ത്രീയനാമങ്ങള്‍ മാറില്ല, അവ പ്രധാനപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍‌ നല്‍‌കുന്നു, മാത്രമല്ല ഗവേഷണത്തില്‍ ആ പേര് ഉപയോഗിക്കും. കോവിഡ് വകഭേദങ്ങളെ അവ കണ്ടെത്തിയ സ്ഥലങ്ങളുടെ പേരില്‍ വിളിക്കുന്നത് തടയുകയാണ് നാമകരണ സംവിധാനം ലക്ഷ്യമിടുന്നത്. അത്തരത്തില്‍ വിളിക്കുന്നത് അപകീര്‍ത്തികരവും വിവേചന പരവുമാണ്,” എന്നാണ് മെയ് 31 ന് പുതിയ നാമകരണ രീതി പ്രഖ്യാപിച്ചപ്പോള്‍ ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത്.

കോവിഡ് -19 ന്റെ പുതിയ വകഭേദമല്ല കാപ്പ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2020 ഒക്ടോബറിലാണ് ഈ വകഭേദത്തെ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞത്. “രണ്ട് വേരിയന്റുകളും (കാപ്പ, ഡെല്‍റ്റ പ്ലസ്) സംസ്ഥാനത്തിന് പുതിയതല്ല.” കാപ്പ വകഭേദത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞത് ഈ വകഭേദം ബാധിച്ച കേസുകള്‍ നേരത്തേയും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നാണ്,” രണ്ട് കോവിഡ് കേസുകള്‍ കണ്ടെത്തിയ ശേഷം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ കാപ്പ വകഭേദത്തെ ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ എന്ന വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ