Connect with us

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 37,154പേര്‍ക്ക് കോവിഡ്, മൂന്നുകോടിയിലേറെ രോഗമുക്തര്‍

National

covid-lambda

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39,649പേര്‍ രോഗമുക്തരായി. 724പേര്‍ മരിച്ചു. 4,50,899 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്.

3,08,74,376 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 3,00,14,713 പേര്‍ രോഗമുക്തരായി. 4,08,764 പേരാണ് മരിച്ചത്. 37,73,52,501 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്. 12,35,287 വാക്‌സിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി.

അതേസമയം നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 12,220 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വീടുകള്‍ക്കുള്ളിലെ രോഗവ്യാപനം 100 ശതമാനത്തോളമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇടവിട്ടുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ പൊതുനിരത്തിലും കടകളിലും തിരക്കു വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും വിമര്‍ശനമുണ്ട്.

രാജ്യത്ത് നാലരലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നതില്‍ ഒരു ലക്ഷവും കേരളത്തിലാണ്. വീടുകളില്‍ 100% രോഗവ്യാപനം ഉണ്ടാകുന്നു. കുടുംബത്തിലൊരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ എല്ലാവരും പോസിറ്റീവാകുന്നു. റൂം ക്വാറന്റീന്‍ പാലിക്കുന്നതില്‍ കടുത്ത വീഴ്ചയുണ്ട്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ