ദേശീയം
രാജ്യത്ത് 24 മണിക്കൂറിനിടെ 41,506 പേർക്ക് വൈറസ് ബാധ; രോഗമുക്തർ മൂന്ന് കോടിയിലേക്ക്
രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 41,506 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 895 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,08,040 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 41,526 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 2,99,75,064 ആയി ഉയർന്നു. നിലവിൽ 4,54,118 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 37,60,32,586 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.20 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 40,42,263 ആയി. പതിനേഴ് കോടി പന്ത്രണ്ട് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തിനടുത്ത് കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു.5.32 ലക്ഷം പേർ മരിച്ചു.