Connect with us

കേരളം

കണ്ണൂരില്‍ നവജാതശിശുവിനെ വില്‍ക്കാന്‍ ശ്രമം: വില്‍ക്കാനിരുന്നത് രണ്ടുലക്ഷം രൂപയ്ക്ക്

Published

on

image asset

കണ്ണൂരില്‍ അസാം സ്വദേശികളായ ദമ്പതികളില്‍ നിന്ന് നവജാതശിശുവിനെ  വില്‍ക്കാന്‍ ശ്രമം

കക്കാട് ഹാജി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്ന അസം ബക്ബാര്‍ സ്വദേശികളായ ദമ്പതികളാണ് ഏഴുദിവസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസിയായ യുവതിക്ക് വില്‍പ്പന നടത്താനിരുന്നത്.

പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവം പുറത്തറിയാനിടയായത്. കുഞ്ഞിന് രണ്ടുലക്ഷം രൂപ വേണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. എന്നാല്‍ നേരത്തെ ഇത്രയും പണം ആവശ്യപ്പെട്ടില്ലെന്നും കുഞ്ഞിനെ തരണമെന്നും യുവതി ആവശ്യപ്പെട്ടതോടെ പ്രശ്നം പുറത്തറിഞ്ഞു.

പ്രസവ ചികിത്സക്ക് ആശുപത്രിയില്‍ ഉള്‍പ്പെടെ യുവതിയുടെ പേരും മേല്‍വിലാസവുമാണ് ദമ്പതികള്‍ നല്‍കിയത്. ഇതു പരിശോധിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്.

നിയപരമായി യാതൊരു പരിരക്ഷയും ഇല്ലാതെയാണ് വില്‍പന നടത്താന്‍ ശ്രമിച്ചിരിക്കുന്നതെന്നും ചൈല്‍ഡ് ലൈനിന്റെ അനുമതി വാങ്ങിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ഹാജരാക്കിയ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ച യുവതിയുടെതാണ്.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയപ്പോള്‍ യുവതി കുഞ്ഞിനെ ആവശ്യപ്പെട്ട് ഇവരുടെ മുറിയിലെത്തി. ദരിദ്രരായ അസാം ദമ്പതികളുടെ പ്രസവ സംബന്ധമായ ചെലവുകളും മറ്റും വഹിച്ചതും യുവതിയായിരുന്നു. ക്വാര്‍ട്ടേഴ്സിലെത്തിയപ്പോള്‍ മുതല്‍ കുഞ്ഞിനെ കാണിക്കാന്‍ ദമ്പതികള്‍ അനുവാദം കൊടുക്കാതിരുന്നതോടെ ഇരുകൂട്ടരും തമ്മില്‍ ബഹളമായി.

പോലിസും ചൈല്‍ഡ് ലൈന്‍ അധികൃതരും എത്തി അന്വേഷിച്ചപ്പോഴാണ് വില്‍പ്പനയുടെ കാര്യം അറിയുന്നത്. തുടര്‍ന്ന് കുഞ്ഞിനെ ഏറ്റെടുത്ത് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഷെല്‍ട്ടറിലേക്ക് മാറ്റി.

കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ കണ്ണൂരിലെ വനിതാ പോലിസ് സ്റ്റേഷനിലേക്ക് ദമ്പതികളെത്തി ബഹളം വച്ചിരുന്നു.

കുട്ടിയെ ലഭിക്കണമെങ്കില്‍ കുട്ടി ദമ്പതികളുടേതാണ് കാണിക്കുന്ന ആശുപത്രി രേഖകള്‍ ഹാജരാക്കണമെന്ന് പോലിസ് പറഞ്ഞതു പ്രകാരം ജില്ലാ ആശുപത്രിയിലും ഇരുവരും എത്തിയിരുന്നു.

മേല്‍വിലാസം യുവതിയുടെ പേരിലുള്ളതിനാല്‍ രേഖകള്‍ ലഭിക്കാനും ഇനി ബുദ്ധിമുട്ടാണ്. നിയമപരമായി സാധ്യത പരിശോധിക്കാതെ കുഞ്ഞിനെ വിട്ടുകൊടുക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.

ദാരിദ്ര്യം കാരണം ദമ്പതികള്‍ മറ്റാര്‍ക്കെങ്കിലും കുഞ്ഞിനെ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പോലിസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സംഭവത്തില്‍ നിലവില്‍ ആര്‍ക്കെതതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവരോട് സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ച് മറ്റു നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് വനിത സി.ഐ ലീലാമ്മ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ