Connect with us

രാജ്യാന്തരം

വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ഏഷ്യ

Published

on

യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല. ഡല്‍ഹിയിലും മുംബൈയിലും എത്തിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരിക്കുന്നത് എയര്‍ഏഷ്യയുടെ വിമാനമാണ്. തങ്ങളുടെ ചട്ടപ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ വ്യക്തമാക്കി. ഇക്കാര്യം കേരളഹൗസ് വിദ്യാര്‍ഥികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആര്യ അടക്കം ചില മലയാളി വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായാണ് നാട്ടില്‍ തിരിച്ചെത്തിയത്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതമായി നാട്ടില്‍ തിരികെ എത്തിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ എയര്‍ഏഷ്യ വിമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ പോളിസി പ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് എയര്‍ഏഷ്യ അറിയിച്ചു. ഇക്കാര്യം അറിയിച്ചതായി കേരളഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുമായി തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് പോകേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതോടെ ആര്യ അടക്കമുള്ളവര്‍ മറ്റുവഴികള്‍ തേടേണ്ടി വരും. നിലവില്‍ ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്രമീകരണത്തില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കേരളഹൗസ് വൃത്തങ്ങള്‍ പറയുന്നു. ഒന്നെങ്കില്‍ സ്വന്തം നിലയ്ക്ക് മറ്റുവഴികള്‍ തേടുകയോ അല്ലെങ്കില്‍ മറ്റു ക്രമീകരണം ഏര്‍പ്പെടുത്തുന്നത് വരെ കാത്തിരിക്കുകയോ വേണമെന്നാണ് കേരളഹൗസ് അധികൃതര്‍ അറിയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ