Connect with us

കേരളം

അനുമതി ഇല്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ നടപടി: ഡിജിപി

Published

on

സർക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാർ അഭിനയിക്കുന്നതിനെതിരെ നടപടിയുമായി ഡിജിപി അനിൽകാന്ത്. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമർപിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുൻപായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡിജിപി നടപടികൾ കർശനമാക്കിയത്.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ 1960 ലെ 48–ാം വകുപ്പ് അനുസരിച്ച് സർക്കാർ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ പാടില്ല. കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക അപേക്ഷ സമർപിച്ച് സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും.

പൊലീസ് വകുപ്പിൽ ജോലി നോക്കുന്ന നിരവധി ഉദ്യോഗസ്ഥർ സർക്കാർ അനുമതിക്കായി അപേക്ഷ സമർപിച്ചശേഷം മുൻകൂർ അനുമതി ലഭിക്കുന്നതിനു മുൻപ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതായി ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. അഭിനയിക്കുന്നതിന് അനുമതിക്കായി ഉദ്യോഗസ്ഥർ പ്രത്യേക ഫോമിൽ അപേക്ഷ നല്‍കണം.

അഭിനയിക്കാനായി പോകേണ്ട തീയതിക്ക് ഒരു മാസം മുൻപ് യൂണിറ്റ് മേലധികാരിയുടെ ശുപാർശ ഉൾപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകണം. ഇങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

school bus mvd.jpeg school bus mvd.jpeg
കേരളം57 mins ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 hour ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം18 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ