Connect with us

കേരളം

ഇന്ത്യയെ അറിയാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് അറുപതോളം യുവാക്കളും വിദ്യാര്‍ത്ഥികളും; ഞായറാഴ്ച കേരളത്തിലെത്തും

Screenshot 2023 08 05 195407

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66മത് എഡിഷന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് ഏഴ് മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്സിന്റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ആഗസ്റ്റ് ആറിന് വൈകുന്നേരം കൊച്ചി വിമാനത്താവളത്തിലെത്തുന്ന സംഘം ഏഴ് മുതൽ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക.

ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലാന്റ്, സുരിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്റ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം യുവതി-യുവാക്കളാണ് കേരളത്തിലെത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സർക്കാർ, നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവര്‍ യാത്രയെ അനുഗമിയ്ക്കും.

ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാര്‍ത്ഥികള്‍മായി നടത്തുന്ന മൂന്നാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമാണ് നോ ഇന്ത്യാ പ്രോഗ്രാം. ഇതിന്റെ കേരളത്തിലെ പരിപാടിയ്ക്കാണ് തുടക്കമാവുന്നത്. ഇന്ത്യയിലെ ജീവിതത്തിന്റെ വിവിധ മുഖങ്ങളെയും വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. സാമ്പത്തികം, വ്യാവസായികം, വിദ്യാഭ്യാസം, ശാസ്ത്രം & സാങ്കേതികവിദ്യ, ആശയവിനിമയം, വിവര സാങ്കേതികവിദ്യ എന്നീ രംഗങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി പ്രവാസി യുവാക്കള്‍ യാത്രയിലൂടെ നേരിട്ടറിയും.

Also Read:  ‘അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായി’; കെ മുരളീധരൻ

ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും ഇന്ത്യ സന്ദർശിക്കാനും അവരുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെക്കാനും സമകാലിക ഇന്ത്യയുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനും പരിപാടി അവസരമൊരുക്കും. കൊച്ചിൻ ഷിപ്പ്യാഡ് , വാട്ടർ മെട്രൊ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം ബേർഡ് സാങ്ച്വറി തുടങ്ങിയവയും മറ്റ് സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയിൽ 12 ന് നടക്കുന്ന നെഹ്റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13 ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരികെ ഡൽഹിയിലേയ്ക്ക് തിരിക്കും.

Also Read:  കുത്തിവയ്പ് എടുത്തവർക്ക് അസ്വസ്ഥത അനുഭവപ്പെട്ട സംഭവം: ആശുപത്രിയിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

agri insurance.jpeg agri insurance.jpeg
കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ