Connect with us

കേരളം

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

Published

on

agri insurance.jpeg

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ചേരാൻ സമയമായി. ജൂൺ 30 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാനതിയ്യതി.
കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ, വെറ്റില, ഏലം,ഗ്രാമ്പൂ, തെങ്ങ്, ഇഞ്ചി,മാവ്, പൈനാപ്പിൾ, കശുമാവ്, റബ്ബർ,എള്ള്,മരച്ചീനി,തേയില,കിഴങ്ങുവർഗ്ഗങ്ങൾ (ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്) പയർവർഗ്ഗങ്ങൾ (ഉഴുന്ന്, പയർ, ചെറുപയർ, ഗ്രീൻപീസ്, സോയാബീൻ) പച്ചക്കറിവിളകൾ (പടവലം,പാവൽ, വള്ളി പയർ, കുമ്പളം, മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) എന്നീ വിളകൾക്കും പരിരക്ഷ ലഭിക്കും.

നഷ്ടപരിഹാരം എങ്ങനെ?
കാലാവസ്ഥധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപൊക്കം, മണ്ണിടിച്ചിൽ, ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, കൊക്കോ, തെങ്ങ്, റബ്ബർ കശുമാവ് ), കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനമാക്കി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ പ്രകാരം നഷ്ടപരിഹാരം നിർണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ് (Toll Free No : 1800-425-7064). കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്. അതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥനിലയം സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

Also Read:  തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

എങ്ങനെ റജിസ്റ്റർ ചെയ്യും?
സി.എസ്.സി ഡിജിറ്റൽ സേവകേന്ദ്രം വഴി റജിസ്റ്റർ ചെയ്യാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരാണെങ്കിൽ അവരെ അതതു ബാങ്കുകൾക്കും പദ്ധതിയിൽ ചേർക്കാം. അപേക്ഷ പൂരിപ്പിച്ച ശേഷം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ പകർപ്പ്, ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

പ്രീമിയം എത്ര രൂപ?
വിളയുടെ പ്രീമിയം തുകയും ഇൻഷുറൻസ് തുകയും താഴെ ചേർക്കുന്നു.
✅ നെല്ല്
കർഷകപ്രീമിയം—- 1600/-(ഹെക്ടർ )
6.4/-(സെന്റ്)
ഇൻഷുറൻസ് തുക—- 80000/-(ഹെക്ടർ )

✅ വാഴ
കർഷകപ്രീമിയം —- 8750/-(ഹെക്ടർ)
35/-(സെന്റ് )
ഇൻഷുറൻസ് തുക—– **175000/-*(ഹെക്ടർ)

✅ കുരുമുളക്
കർഷകപ്രീമിയം —–
**2500/-*(ഹെക്ടർ )
* *10/-*(സെന്റ് )
ഇൻഷുറൻസ് തുക—-
**50000/-*(ഹെക്ടർ )

✅ കവുങ്ങ്
കർഷകപ്രീമിയം—– *5000/- (ഹെക്ടർ )
* *20/-*(സെന്റ് )
ഇൻഷുറൻസ് തുക—-
**100000/-*(ഹെക്ടർ )

Also Read:  സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

✅ മഞ്ഞൾ
കർഷകപ്രീമിയം—- **3000/-*(ഹെക്ടർ)
* *12/-*(സെന്റ് )
ഇൻഷുറൻസ് തുക —– **60000/-*(ഹെക്ടർ)

✅ ജാതി
കർഷകപ്രീമിയം—- **2750/-*(ഹെക്ടർ)
* *11/-*(സെന്റ്)
ഇൻഷുറൻസ് തുക—–
**55000/-*( ഹെക്ടർ)

✅ കൊക്കോ
കർഷകപ്രീമിയം—–
**3000/-*(ഹെക്ടർ)
**12/-*(സെന്റ്)
ഇൻഷുറൻസ് തുക ——
**60000/-*(ഹെക്ടർ)

✅ പച്ചക്കറിവിളകൾ (പടവലം, പാവൽ, വള്ളിപയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)
കർഷകപ്രീമിയം—– **2000/-*(ഹെക്ടർ)
**8/-*(സെന്റ്)
ഇൻഷുറൻസ് തുക—– **40000/-*(ഹെക്ടർ)

✅ വെറ്റില
കർഷകപ്രീമിയം —- **5000/-*(ഹെക്ടർ)
* *20/-*(സെന്റ് )
ഇൻഷുറൻസ് തുക—– **100000/-*(ഹെക്ടർ)

✅ കിഴങ്ങുവർഗ്ഗങ്ങൾ(ചേമ്പ്, ചേന, കാച്ചിൽ, നന കിഴങ്, മധുരക്കിഴങ്ങ്)
കർഷകപ്രീമിയം —- **2000/-*(ഹെക്ടർ)
* *8/-*(സെന്റ് )
ഇൻഷുറൻസ് തുക—– **40000/-*(ഹെക്ടർ)

✅ പയർവർഗ്ഗങ്ങൾ (ഉഴുന്ന്,പയർ,ചെറുപയർ,ഗ്രീൻപീസ്,സോയാബീൻ)
കർഷകപ്രീമിയം —- **800/-*(ഹെക്ടർ)
* *3/-*(സെന്റ് )
ഇൻഷുറൻസ് തുക—– **40000/-*(ഹെക്ടർ)

✅ ഏലം
കർഷകപ്രീമിയം —- **2250/-*(ഹെക്ടർ)
* *9/-*(സെന്റ് )
ഇൻഷുറൻസ് തുക—– **45000/-*(ഹെക്ടർ)

✅ കശുമാവ്
കർഷകപ്രീമിയം —- **3000/-*(ഹെക്ടർ)
* *12/-*(സെന്റ് )
ഇൻഷുറൻസ് തുക—– **60000/-*(ഹെക്ടർ)

✅ മാവ്
കർഷകപ്രീമിയം —- **7500/-*(ഹെക്ടർ)
* *30/-*(സെന്റ് )
ഇൻഷുറൻസ് തുക—– **150000/-*(ഹെക്ടർ)

Also Read:  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

✅ ഗ്രാമ്പൂ
കർഷകപ്രീമിയം —- **2750/-*(ഹെക്ടർ)
* *11/-*(സെന്റ് )
ഇൻഷുറൻസ് തുക—– **55000/-*(ഹെക്ടർ)

✅ തെങ്ങ്
കർഷകപ്രീമിയം —- **5000/-*(ഹെക്ടർ)
* *20/-*(സെന്റ് )
ഇൻഷുറൻസ് തുക—– **100000/-*(ഹെക്ടർ)

✅ ഇഞ്ചി
കർഷകപ്രീമിയം —- **5000/-*(ഹെക്ടർ)
* *20/-*(സെന്റ് )
ഇൻഷുറൻസ് തുക—– **100000/-*(ഹെക്ടർ)

✅ പൈനാപ്പിൾ
കർഷകപ്രീമിയം —- **3000/-*(ഹെക്ടർ)
* *12/-*(സെന്റ് )
ഇൻഷുറൻസ് തുക—– **60000/-*(ഹെക്ടർ)

✅ റബർ
കർഷകപ്രീമിയം —- **5000/-*(ഹെക്ടർ)
* *20/-*(സെന്റ് )
ഇൻഷുറൻസ് തുക—– **100000/-*(ഹെക്ടർ)

✅ എള്ള്
കർഷകപ്രീമിയം —- **2000/-*(ഹെക്ടർ)
* *8/-*(സെന്റ് )
ഇൻഷുറൻസ് തുക—– **40000/-*(ഹെക്ടർ)

✅ മരച്ചീനി
കർഷകപ്രീമിയം —- **6250/-*(ഹെക്ടർ)
* *25/-*(സെന്റ് )
ഇൻഷുറൻസ് തുക—– **125000/-*(ഹെക്ടർ)

✅ തേയില
കർഷകപ്രീമിയം —- **2250/-*(ഹെക്ടർ)
* *9/-*(സെന്റ് )
ഇൻഷുറൻസ് തുക—– **45000/-*(ഹെക്ടർ)

കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാനതിയ്യതി 30/06/2024. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240727 105954.jpg 20240727 105954.jpg
കേരളം3 hours ago

സിനിമാക്കാരുടെ കാർ മുഴുവനും തകർന്നു; ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷികൾ

ksrtc fire.jpg ksrtc fire.jpg
കേരളം4 hours ago

ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

gra cap.jpeg gra cap.jpeg
കേരളം5 hours ago

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

20240727 073325.jpg 20240727 073325.jpg
കേരളം6 hours ago

ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി

20240727 072009.jpg 20240727 072009.jpg
കേരളം7 hours ago

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

20240726 155814.jpg 20240726 155814.jpg
കേരളം22 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

arjun jithin.jpg arjun jithin.jpg
കേരളം1 day ago

അർജുനായുള്ള ദൗത്യത്തിൽ മറ്റൊരു ജീവൻ അപകടത്തിലാകരുത്; ജിതിന്‍

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം1 day ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം1 day ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം1 day ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

വിനോദം

പ്രവാസി വാർത്തകൾ