Connect with us

രാജ്യാന്തരം

ചന്ദ്രനില്‍ ആര് ആദ്യം ലാന്‍ഡ് ചെയ്യും? 50 വര്‍ഷത്തിന് ശേഷം ചാന്ദ്രദൗത്യവുമായി റഷ്യ

IMG 20230811 WA1123

യുക്രൈനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് ബഹിരാകാശ വാഹനം വിക്ഷേപിച്ച് റഷ്യ. ഇന്ത്യ ചന്ദ്രയാന്‍ മൂന്ന് പേടകം വിക്ഷേപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് റഷ്യയുടെ ചാന്ദ്രദൗത്യം. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്ന ഓഗസ്റ്റ് 23ന് തന്നെ റഷ്യന്‍ ബഹിരാകാശ പേടകവും ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രനില്‍ ആദ്യം ലാന്‍ഡ് ചെയ്യുന്നത് ആര് എന്ന കാര്യത്തില്‍ ചന്ദ്രയാന്‍ മൂന്നുമായി മത്സരിക്കാനാണ് റഷ്യയുടെ നീക്കം.

ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചന്ദ്രനിലേക്ക് റഷ്യ ( അന്ന് സോവിയറ്റ് യൂണിയന്‍) ബഹിരാകാശ വാഹനം അയച്ചത്. ആഗോളതലത്തില്‍ ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം കുറിച്ചതിന്റെ ഖ്യാതി നേടിയ സോവിയറ്റ് യൂണിയന് വീണ്ടും ഒരു ചാന്ദ്രദൗത്യം നടത്തുന്നതിന് പതിറ്റാണ്ടുകളാണ് വേണ്ടിവന്നത്.
വെള്ളിയാഴ്ച റഷ്യയുടെ വോസ്‌റ്റോക്‌നി ബഹിരാകാശ നിലയത്തില്‍ നിന്നാണ് ലൂണ 25 പേടകവുമായി സോയൂസ് – 2.വണ്‍ബി റോക്കറ്റ് കുതിച്ചുയര്‍ന്നത്.

അഞ്ചര ദിവസം കൊണ്ട് റോക്കറ്റ് ചന്ദ്രന്റെ അരികില്‍ എത്തും. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് മൂന്ന് മുതല്‍ ഏഴുദിവസം വരെ ചന്ദ്രനെ വലം വെയ്ക്കും. തുടര്‍ന്നാണ് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പേടകം മുന്നോട്ട് കുതിക്കുക. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നി രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്നതില്‍ വിജയിച്ചിട്ടുള്ളത്. ഈ പട്ടികയില്‍ ഇടംനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജൂലൈ 14നാണ് ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിച്ചത്. റഷ്യയുടെ ചാന്ദ്രദൗത്യത്തെ ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ അഭിനന്ദിച്ചു.

ചാന്ദ്രദൗത്യത്തിന് റഷ്യയ്ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു വിക്ഷേപണമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് പറഞ്ഞു. ചന്ദ്രനെ കുറിച്ച് പഠിക്കുകയല്ല ലക്ഷ്യം. ബഹിരാകാശ രംഗത്ത് സൂപ്പര്‍ പവര്‍ ആകാന്‍ രാജ്യങ്ങള്‍ തമ്മില്‍ കിടമത്സരം നടക്കുകയാണ്. ചൈനയും അമേരിക്കയും മറ്റു ചില രാജ്യങ്ങളും മത്സരരംഗത്തുണ്ട്. ഈ രംഗത്ത് റഷ്യയുടെ സ്ഥാനം ഉറപ്പിക്കാനാണ് വിക്ഷേപണമെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു.

Also Read:  സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 120 രൂപ കുറഞ്ഞു

തുടക്കത്തില്‍ ഒരു ചെറിയ റോവറിനെ വഹിച്ച് കൊണ്ടുള്ള വിക്ഷേപണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചു. പകരം ഭാരം കുറഞ്ഞ വിക്ഷേപണ വാഹനം ഉപയോഗിച്ച് കൃത്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു.യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉപരോധം നേരിടുകയാണ് റഷ്യ. ഇതോടെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധിക്കിടെയാണ് റഷ്യയുടെ ചാന്ദ്രദൗത്യം.

Also Read:  സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് 120 രൂപ കുറഞ്ഞു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240508 211150.jpg 20240508 211150.jpg
കേരളം4 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം7 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം9 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം9 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം10 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം13 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം14 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം14 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം17 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം18 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ