Connect with us

കേരളം

കോട്ടയത്ത് ട്രെയിനിൽ യാത്രക്കാരാണ് പാമ്പുകടിയേറ്റതായി സംശയം; യാത്രക്കാരെ ഒഴിപ്പിച്ചു

Published

on

snake bite train

കോട്ടയം ഏറ്റുമാനൂരില്‍ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സംഭവം നടന്ന ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു.

ഗുരുവായൂര്‍- മധുര എക്‌സ്പ്രസില്‍ വെച്ചാണ് സംഭവം. പാമ്പ് കടിച്ചു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറാം നമ്പര്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

Also Read:  പ്രവിയയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്

എന്നാല്‍ കടിച്ചത് പാമ്പാണോ അതോ എലിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ബോഗിയില്‍ പാമ്പിനെ കണ്ടു എന്നാണ് മറ്റൊരു യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്. ഇനി വാല് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ തീര്‍ക്കാനുള്ള പരിശോധനയിലാണ് റെയില്‍വേ.

Also Read:  സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

school bus mvd.jpeg school bus mvd.jpeg
കേരളം2 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

20240515 161346.jpg 20240515 161346.jpg
കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

1715768607104.jpg 1715768607104.jpg
കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം22 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ