Connect with us

ആരോഗ്യം

കഷണ്ടി വരാതിരിക്കാൻ ചെയ്യേണ്ടത്

how shave bald head 1516196127

കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി വരെ കഷണ്ടി തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കഷണ്ടിയ്ക്കു കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമെ സ്ട്രെസ്, ഭക്ഷണത്തിലെ പോരായ്മകള്‍, അന്തരീക്ഷവും വെള്ളവും തുടങ്ങിയ പല കാരണങ്ങളും കഷണ്ടിയ്ക്കു കാരണമാകാറുണ്ട്. എന്നാല്‍, ഇനി കഷണ്ടി വരാതിരിക്കാനുള്ള ചില ടിപ്‌സുകള്‍ നോക്കാം.

മുടിക്ക് നിറം കൊടുക്കുന്നതും ജെല്ലുകളുപയോഗിക്കുന്നതും നല്ലതല്ല. ഇവയില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് മുടിയുടെ സ്വാഭാവികവളര്‍ച്ച തന്നെ മുരടിച്ചുപോകും. കഴിവതും ഇത്തരം പരീക്ഷണങ്ങള്‍ക്കു മുതിരാതെയിരിയ്ക്കുക. എണ്ണ തേച്ചു കുളി വളരെ പ്രധാനമാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ ഇതുപോലുളള എണ്ണകള്‍ എന്തെങ്കിലുമോ തലയില്‍ പുരട്ടി മസാജ് ചെയ്തു കുളിയ്ക്കുന്നത് കഷണ്ടി വരാതിരിയ്ക്കാന്‍ മാത്രമല്ല, മുടി വളരാന്‍ കൂടി നല്ലതാണ്. മുടിയിലെ വിയര്‍പ്പ്, ചെളി തുടങ്ങിയവ മുടി കൊഴിയാനും കഷണ്ടി വരാനുമുള്ള ഒരു കാരണമാണ്. മുടി വൃത്തിയായി സൂക്ഷിയ്ക്കുക. വിയര്‍പ്പും ചെളിയുമൊന്നും വരാതെ സൂക്ഷിയ്ക്കുക.

സവാള നീരും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതവും മുടി വളരാന്‍ ഏറെ നല്ലതാണ്. വെളിച്ചെണ്ണ മുടി വളര്‍ച്ചയ്ക്കു പൊതുവേ സഹായകമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിനു സഹായിക്കുന്നത്. ഇതില്‍ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ കേടായ കോശങ്ങളെ റിപ്പയര്‍ ചെയ്ത് പുതിയ കോശങ്ങളും ഇതുവഴി പുതിയ മുടിയും നല്‍കുന്നു. മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും സഹായിക്കും. മുടിയുടെ വളര്‍ച്ചയ്ക്ക്, മുടി പൊഴിയാതിരിയ്ക്കാന്‍ പല പോഷകങ്ങളും അത്യാവശ്യമാണ്. ഇതിലൊന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് കഷണ്ടി വരാതെ തടയാന്‍ ഏറെ പ്രധാനമാണ്. മത്സ്യം, മാംസം, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനു സഹായിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

1715768607104.jpg 1715768607104.jpg
കേരളം2 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

20240515 131418.jpg 20240515 131418.jpg
കേരളം5 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം6 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം7 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം8 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം9 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം10 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം11 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ