Connect with us

കേരളം

ആദ്യം കുട്ടികളെ കൊലപ്പെടുത്തി; കേരളത്തെ നടുക്കിയ മരണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Published

on

ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപുഴ പാടിച്ചാലിലെ ഷാജി – ശ്രീജ ദമ്പതികൾ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

ആത്മഹത്യക്ക് മുമ്പ് ഇവർ പൊലീസിനെ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പുലർച്ചെ 6 മണിയൊടെയാണ് ഫോൺ വിളിച്ചത്. എന്നാൽ പൊലീസ് എത്തുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു എന്ന് ഡി വൈ എസ് പി പ്രേമരാജൻ വ്യക്തമാക്കി. ഷാജിയും ശ്രീജയും തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നതായും ഡി വൈ എസ് പി പ്രേമരാജൻ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി അന്വേഷിക്കാൻ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു എന്നും ഡി വൈ എസ് പി വ്യക്തമാക്കി.

കണ്ണൂർ ചെറുപുഴ പാടിച്ചാലിലാണ് ഇന്ന് പുലർച്ചെ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും 3 മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. കുട്ടികളായ സൂരജ് (12),സുജിൻ (10), സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം നടന്നതെന്നാണ് വിവരം. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240515 131418.jpg 20240515 131418.jpg
കേരളം55 mins ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

Cm dubai.jpg Cm dubai.jpg
കേരളം2 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

plus one.jpeg plus one.jpeg
കേരളം3 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

aag.jpg aag.jpg
കേരളം4 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

train booking.jpeg train booking.jpeg
കേരളം5 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

rahul crime.jpg rahul crime.jpg
കേരളം6 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

kseb job.jpeg kseb job.jpeg
കേരളം6 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

IMG 20240514 WA0003.jpg IMG 20240514 WA0003.jpg
കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

classroom.jpg classroom.jpg
കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

film critic.jpg film critic.jpg
കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ