Connect with us

കേരളം

യൂത്ത് കോൺ‌​ഗ്രസ് വ്യാജരേഖ കേസ്; നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി

Published

on

Screenshot 2023 11 21 035544

യൂത്ത് കോൺ‌​ഗ്രസ് തെര‍ഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നിർണായകമായത് വികാസ് കൃഷ്ണന്റെ കുറ്റസമ്മത മൊഴി. അടൂരിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നയാളാണ് വികാസ് കൃഷ്ണൻ. ഒരു മാസം വ്യാജരേഖകൾ ഉണ്ടാക്കിയെന്നായിരുന്നു വികാസിൻ്റെ മൊഴി. അഭി വിക്രം, ബിനിൽ ബിനു, ഫെനി നൈനാൻ എന്നിവരാണ് ഫോട്ടോയും വിലാസവും നമ്പറും നൽകിയതെന്നും വ്യാജരേഖയുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചുവെന്നും വികാസ് കൃഷ്ണൻ മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായ നാല് പേരിൽ ഒരാളാണ് വികാസ് കൃഷ്ണൻ.

അതേസമയം, വ്യാജമെന്ന് കരുതുന്ന 24 തിരച്ചറിയല്‍ കാര്‍ഡുകളുടെ രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി അബി വിക്രത്തിൻ്റെ മൈബൈലിൽ നിന്നാണ് രേഖകൾ കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സൈബര്‍ സംഘം വീണ്ടെടുക്കുകയായിരുന്നു. അബി വിക്രത്തിനൊപ്പം ഫെനി നൈനാന്‍, വികാസ് കൃഷ്ണ, ബിനിൽ ബിനു എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. വികാസിൻ്റെയും ബിനിലിൻ്റെയും കൈയിൽ മൊബൈൽ ഇല്ല. ഇവർ ഫോൺ നശിപ്പിച്ചതാണോ എന്ന് സംശയമുണ്ട്. നാല് പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Also Read:  'നിങ്ങൾക്കും ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം'; ചിൽഡ്രൻസ് ഹോമുകളിലേക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി വരൂ

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകുമെന്നാണ് അന്വേഷമ സംഘം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

Also Read:  ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം; പ്രതികളെ അൻവർ സാദത്ത് സഹായിക്കുന്നെന്ന് സിപിഎം

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ