Connect with us

കേരളം

‘നിങ്ങൾക്കും ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം’; ചിൽഡ്രൻസ് ഹോമുകളിലേക്ക് ക്രിസ്തുമസ് സമ്മാനങ്ങളുമായി വരൂ

Published

on

Screenshot 2023 11 21 034520

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കുന്ന ബീ എ സാന്റാ പദ്ധതി ഇത്തവണയും നടപ്പാക്കുമെന്ന് കളക്ടര്‍ ജെറാമിക്ക് ജോര്‍ജ്. പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് കുട്ടികള്‍ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി, തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസില്‍ അയ്ക്കാമെന്ന് കളക്ടര്‍ അറിയിച്ചു. സമ്മാനങ്ങള്‍ ഡിസംബര്‍ 25ന് കുട്ടികള്‍ക്ക് കൈമാറും.

Also Read:  ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം; പ്രതികളെ അൻവർ സാദത്ത് സഹായിക്കുന്നെന്ന് സിപിഎം

കളക്ടറുടെ കുറിപ്പ്: ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കുവാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ബഹുജന സഹകരണ പ്രവര്‍ത്തനമാണ് ബീ എ സാന്റാ. കഴിഞ്ഞ വര്‍ഷം ശ്രീ ചിത്രാ പുവര്‍ ഹോം കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ച നൂറോളം സമ്മാനങ്ങള്‍ പബ്ലിക് വിഷ്‌ലിസ്റ്റ് ആയി ഇടുകയും, കേരളത്തിനകത്തും പുറത്തും നിന്നുമായി സുമനസ്സുകള്‍ ഈ സമ്മാനങ്ങള്‍ വാങ്ങി അയയ്ക്കുകയും ചെയ്തു. ഈ വിജയകരമായ നിര്‍വഹണത്തെ തുടര്‍ന്ന് ഈ ക്രിസ്മസ് കാലവും പുഞ്ചിരികള്‍ നിറക്കുവാനായി ബീ എ സാന്റാ രണ്ടാം ഘട്ട പദ്ധതി ആവിഷ്‌കരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, നിങ്ങള്‍ക്ക് പോസ്റ്റിനൊപ്പം നല്‍കുന്ന Amazon Wishlist-ല്‍ നിന്ന് കുട്ടികള്‍ തന്നെ ആഗ്രഹം പറഞ്ഞ സമ്മാനങ്ങള്‍ വാങ്ങി, നല്‍കിയിരിക്കുന്ന തിരുവനന്തപുരം കളക്ടറേറ്റിന്റെ അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്. ഈ സമ്മാനങ്ങള്‍ ഡിസംബര്‍ 25ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ കൈമാറുന്നു. നമുക്കെല്ലാവര്‍ക്കും കൈകോര്‍ത്ത് ബീ എ സാന്റാ ഒരു വലിയ വിജയമാക്കി മാറ്റം…നിങ്ങള്‍ക്ക് ഒരു കുട്ടിയുടെ പുഞ്ചിരിയുടെ കാരണമാകാം…ഈ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ മധുരം ആസ്വദിക്കാം..

Also Read:  ‘സാമൂഹ്യ ശാസ്ത്ര ക്ലബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം’; വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ