തൊഴിലവസരങ്ങൾ
യുപിഎസ്സി, എസ്എസ്സി എക്സാം വഴി സി ബി ഐ ഓഫീസര്‍ ആവാം
സി ബി ഐ ഓഫീസർ ആവുന്നതിനു പ്രധാനമായും രണ്ട് വഴികളാണുള്ളത്. അതിനു മുൻപ് എന്താണ് സി ബി ഐ എന്ന് നോക്കാം. സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. സംഭവം 1941 ൽ ആരംഭിക്കുന്ന സമയത്ത് സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് വാർ ആൻഡ് സപ്ലൈസ് ഡിപ്പാർട്മെന്റിൽ നടന്ന അഴിമതിയും മറ്റും അന്വേഷിക്കുന്നതിന് വേണ്ടി ആരംഭിച്ച സ്പെഷ്യൽ വിങ് ആയിരുന്നു അത്. എസ് പി ഇ എന്ന ആ വിങ്, ഇന്ന് നമ്മൾ കേൾക്കുന്ന സി ബി ഐ എന്ന പേര് സ്വീകരിക്കുന്നത് 1963 ഏപ്രിൽ 1 നു ആണ്. രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ, ഹൈ പ്രൊഫൈൽ ഫ്രോഡ് കേസുകൾ, മറ്റ് കൺവെൻഷനൽ കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുക, തെളിയിക്കുക എന്നതാണ് സി ബി ഐ ഓഫീസർമാരുടെ പ്രധാന ജോലി. ഇനി എങ്ങനെയാണ് സി ബി ഐ ഓഫീസർ ആവുന്നത് എന്ന് നോക്കാം.
രണ്ട് വഴികളാണുള്ളത് എന്ന് പറഞ്ഞു. ആദ്യത്തെ വഴി, നമ്മുടെ സിവിൽ സർവീസ് പരീക്ഷയാണ്. യു പി എസ് സി അഥവാ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ എഴുതി ഐ പി എസ് യോഗ്യത നേടി സി ബി ഐ ഓഫീസർ ആവാം. സിവിൽ സർവീസ് പരീക്ഷയിൽ 200 നും 300 നും ഇടയിൽ റാങ്ക് നേടുന്നവർക്കാണ് ഐ പി എസ് ഓഫീസർ അവൻ സാധിക്കുക.
സി ബി ഐ യിലെ ഗ്രേഡ് എ വിഭാഗത്തിലെ ഓഫീസർ ആവുന്നത് ഇങ്ങനെയാണ്. രണ്ടാമത്തെ വഴി എസ് എസ് സി എക്‌സാം വഴി സി ബി ഐ യിൽ സബ് ഇൻസ്‌പെക്ടർ ആവുക എന്നതാണ്. അതായത് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വർഷാവർഷം നടത്തി വരുന്ന സി ജി എൽ, അഥവാ കംബൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷ എഴുതി സി ബി ഐ സബ് ഇൻസ്‌പെക്ടർ എന്ന പോസ്റ്റിലേക്ക് നിയമനം നേടാം. സി ജി എൽ എഴുതാനുള്ള യോഗ്യത ഏതെങ്കിലുമൊരു ഡിഗ്രി ആണ്.
സി ബി ഐ സബ് ഇൻസ്‌പെക്ടർ എന്ന പോസ്റ്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഇന്ത്യയിലെ തന്നെ ഹൈലി റെപ്യൂട്ടെഡ് ആയിട്ടുള്ള ഒരു തസ്തികയാണ് ഒരു സി ബി ഐ സബ് ഇൻസ്പെക്ടറുടേത്. ഇത് ഒരു ഗ്രൂപ്പ് ബി പോസ്റ്റ് ആണ്. നോൺ ഗസറ്റഡ് ആണ്, മാത്രമല്ല നോൺ യൂണിഫോം പോസ്റ്റ് ആണ്. അതായത് സി ബി ഐ ഓഫിസർക്ക് യൂണിഫോം ഉണ്ടാവില്ല എന്നർത്ഥം. കേന്ദ പേർസണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് മന്ത്രാലയത്തിന് കീഴിലാണ് സി ബി ഐ വരുന്നത്. ഡൽഹിയാണ് ആസ്ഥാനം.
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടാത്ത ഒരു ഡിപ്പാർട്മെന്റാണ് സി ബി ഐ. സി ബി ഐ ക്ക് കീഴിൽ ഏഴ് ഡിവിഷനുകളുണ്ട്. ഈ ഏഴ് ഡിവിഷനുകളിലായാണ് പോസ്റ്റിങ്ങ് ലഭിക്കുക. ഇന്ത്യയിലെവിടെ വേണമെങ്കിലും പോസ്റ്റിങ്ങ് ലഭിക്കാം. സി ജി എൽ പരീക്ഷയുടെ കൂടുതൽ വിവരങ്ങളിലേക്ക് വന്നാൽ, പരീക്ഷയ്ക്ക് നാലു സ്റ്റേജുകളാണുള്ളത്. ടയർ വൺ ആൻഡ് ടു യഥാക്രമം 200, 400 മാർക്കുകളുടെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയാണ്. ടയർ ത്രീ ,100 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയാണ്. ടയർ 4 കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് ആണ്. അകെ മാർക്ക് 700.