തൊഴിലവസരങ്ങൾ
ഉദ്യോഗാർത്ഥികൾ കാത്തിരുന്ന സ്വപ്‌ന ജോലി; കേന്ദ്ര സർവീസിൽ വൻ ശമ്പളത്തിൽ തൊഴിൽ, പത്താംക്ളാസുകാർക്കും അവസരം
കേന്ദ്ര സർവീസിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് സുവർണാവസരം. പത്താംക്ളാസ് യോഗ്യതയുള്ളവർക്കുവരെ അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സിജിഎൽ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സിജിഎൽ
ഒഴിവുകൾ: 17727
പ്രായപരിധി: 32 വയസ്
യോഗ്യത: ബിരുദം
അവസാന തീയതി: ജൂലായ് 24
എംടിഎസ് (നോൺ ടെക്‌നിക്കൽ)
ഒഴിവുകൾ: 8326
പ്രായപരിധി: 25 വയസ്
യോഗ്യത: എസ്‌എസ്‌എൽസി
അവസാന തീയതി: ജൂലായ് 27
പ്രായപരിധിയിൽ എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭന്മാർക്കും നിയമാനുസൃത ഇളവുണ്ട്.
ടയർ1, ടയർ2 എന്നിങ്ങനെ രണ്ട് പരീക്ഷകൾക്കുശേഷമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 2024 സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിൽ ടയർ1 പരീക്ഷയും ഡിസംബറിൽ ടയർ2 പരീക്ഷയും നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കൊച്ചി എന്നിങ്ങനെ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. ഓരോ ഉദ്യോഗാർത്ഥിക്കും മുൻഗണനാ ക്രമത്തിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾവരെ തിരഞ്ഞെടുക്കാം.
സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റായ www.ssc.gov.in വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിനുമുൻപായി വൺടൈം രജിസ്ട്രേഷൻ ചെയ്തിരിക്കണം. വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് അടയ്ക്കേണ്ടതില്ല. പൊതുവിഭാഗത്തിലുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം.