തൊഴിലവസരങ്ങൾ
ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; ആകെ 223 ഒഴിവുകള്‍
ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം; ആകെ 223 ഒഴിവുകള്‍; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം; ഫെബ്രുവരി 8നുള്ളില്‍ അപേക്ഷിക്കണം.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് (NTPC) ഇപ്പോള്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷന്‍സ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 223 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷന്‍സ്) റിക്രൂട്ട്മെന്റ്. ഇന്ത്യയൊട്ടാകെ ആകെ 223 ഒഴിവുകളാണുള്ളത്.
പ്രായപരിധി: 35 വയസ്.
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. പ്രസ്തുത മേഖലയില്‍ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55,000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷ ഫീസ്: ജനറല്‍/ ഒബിസി/ ഇഡബ്ല്യൂ.എസ് വിഭാഗക്കാര്‍ക്ക് 300 രൂപ അപേക്ഷ ഫീസുണ്ട്. മറ്റ് വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://careers.ntpc.co.in/recruitment/ എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.