Connect with us

കേരളം

വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റയിൽ; ബാലരാമപുരം ചരക്കുനീക്കത്തിന്റെ ഹബ്ബാകും

Published

on

blpm vizhinjam

തുറമുഖ വികസനത്തോടാനുബന്ധിച്ച് വിഴിഞ്ഞം-ബാലരാമപുരം റെയിൽപ്പാതയ്ക്കായി മൂന്ന് വില്ലേജുകളിൽ സ്ഥലമേറ്റെടുക്കുന്നതിന് വിജ്ഞാപനമായി. ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ, വില്ലേജുകളിൽ സ്ഥലമേറ്റെടുപ്പിനാണ് വിജ്ഞാപനമിറങ്ങിയത്. പദ്ധതിക്കായി 6.04 ഹെക്ടർ സ്ഥലമാണ് വേണ്ടത്. വിഴിഞ്ഞം വില്ലേജിൽ സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാതപഠനം നടക്കുകയാണ്. വിഴിഞ്ഞത്ത് തുറമുഖവിരുദ്ധസമരമുൾപ്പെടെ നടന്നതിനാലാണ് പഠനം വൈകിയത്. ബാലരാമപുരം, പള്ളിച്ചൽ വില്ലേജുകളിൽനിന്ന് യഥാക്രമം 4.07 ഏക്കറും 7.36 ഏക്കറും സ്ഥലം ഏറ്റെടുക്കും. അതിയന്നൂരിൽനിന്ന് 2.39 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി വേണ്ടിവരുന്നത്. വിഴിഞ്ഞം വില്ലേജിൽനിന്ന് 2.04 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. വിഴിഞ്ഞം-ബാലരാമപുരം റോഡിനു സമാന്തരമായി കടന്നുപോകുന്ന പാത ശരാശരി 30 മീറ്റർ ആഴത്തിലായിരിക്കും.

അതേസമയം തന്നെ വിഴിഞ്ഞത്തു നിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് നീളുന്ന ഭൂഗർഭ റെയിൽപ്പാത ചരക്ക് നീക്കത്തിന്റെ ഹബ്ബാക്കി ബാലരാമപുരത്തെ മാറ്റും. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം നിർമ്മിക്കുന്നതിന് പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതിയാകും ഉപയോഗിക്കുക. വില കൂടിയ ടണൽ ബോറിംഗ് മെഷീൻ (ടി.ബി.എം) ഉപയോഗിക്കുന്നതിന് പകരം ആധുനിക ഡ്രില്ലിംഗും ബ്ലാസ്റ്റിംഗും ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ രീതിയാണിത്. കുഴിച്ചെടുത്ത പാറക്കല്ലുകളും മണ്ണും ഒരു പരിധിവരെ നിർമ്മാണ ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാമെന്നാണ് അധികൃതർ പറയുന്നത്. ജനുവരിയിൽ ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ജോലികൾ മൂന്ന് വർഷമെടുത്താകും പൂർത്തീകരിക്കുക. മൂന്ന് മാസത്തെ പ്രാരംഭ ഇൻസ്റ്റാലേഷൻ ജോലികളും ട്രാക്ക് ലൈനിംഗുമുണ്ടാകും. കമ്മിഷൻ ചെയ്യാനെടുക്കുന്ന മൂന്ന് മാസം ഉൾപ്പെടെ 42 മാസമെടുത്താകും ജോലി പൂർത്തിയാക്കുക.

മണ്ണിനടിയിൽ നിന്ന് 25 – 30 മീറ്റർ താഴ്‌ചയിൽ 9.02 കിലോമീറ്റർ നീളമാണ് തുരങ്കത്തിനുള്ളത്.വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള റേക്കുകൾക്ക് ശരാശരി 15 – 30 കിലോമീറ്റർ വേഗതയിൽ വെറും 36 മിനിട്ടിൽ തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. വെള്ളായണി കായൽപ്പാതയോടു ചേർന്ന് കിടക്കുന്നതിനാൽ ഭൂഗർഭ ജലാശയങ്ങൾ വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.

നബാർഡിൽ നിന്ന് 1600 കോടി രൂപ വായ്‌പയെടുക്കും. പദ്ധതിയുടെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്തു നിന്ന് മാറ്റി സ്ഥാപിച്ച് സിഗ്നലിംഗ് സ്റ്റേഷനാക്കും. നിലവിലുള്ള സ്ഥലത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് കുറച്ചുകൂടി നീങ്ങിയായിരിക്കും ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരിക. മറ്റൊരു ഏജൻസി നിർമ്മിച്ചശേഷം രാജ്യത്തെ റെയിൽ ശൃംഖലയിലേക്ക് റെയിൽപ്പാത ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മാണം. ഇതിനായി ദക്ഷിണ റെയിൽവേയും വിസിലും സർക്കാരിതര റെയിൽ സിസ്റ്റം (എൻ.ജി.ആർ) മാതൃകയിൽ ഓഗസ്റ്റിൽ കരാർ ഒപ്പിടും.പാത നിർമ്മാണത്തിന് ധൻബാദ് സെൻട്രൽ മൈനിംഗ് ആൻഡ് ഫ്യുവൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പഠനം നടത്തുന്നുണ്ട്. ഉപരിതല റെയിൽപ്പാതയ്‌ക്കായി നേരത്തേ ലഭിച്ച പാരിസ്ഥിതികാനുമതി ഭേദഗതിക്കുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലുമാണ്.

Also Read:  ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ എന്ന് ആരോപണം; കരമന-കളിയിക്കാവിള ദേശീയപാത വികസനം സ്തംഭനത്തിൽ

പുലിമുട്ട് ബലപ്പെടുത്തുന്നതിനുള്ള ജോലികളാണ് തുറമുഖത്ത് നടക്കുന്നത്. 2300 മീറ്റർ പിന്നിട്ട പുലിമുട്ട് നിർമ്മാണം കാലവർഷത്തിന്റെ ഭാഗമായി നിറുത്തിവച്ചിരിക്കുകയാണ്. കടൽക്ഷോഭം ശക്തമായപ്പോഴും ഓഖി ചുഴലിക്കാറ്റ് അടിച്ചപ്പോഴും ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിലും മുൻപ് പുലിമുട്ടിന് ക്ഷതം സംഭവിച്ചിരുന്നു. തുടർന്നാണ് കാലവർഷം തുടങ്ങിയപ്പോൾത്തന്നെ ഇത്തവണ മുൻകരുതലെടുത്തത്. നിർമ്മിച്ച പുലിമുട്ടിന്റെ പുറംഭാഗം കോൺക്രീറ്റ് ചെയ്തും കമ്പിവലയിട്ടും തിരയടിയെ പ്രതിരോധിക്കുന്നതിനുള്ള ജോലി ഏറക്കുറെ പൂർത്തിയായി. ചെറിയതോതിൽ പുലിമുട്ടിന് ക്ഷതമേറ്റിട്ടുണ്ടെങ്കിലും പദ്ധതിയെ ബാധിക്കില്ലെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

Also Read:  ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഞ്ചിങ്ങില്‍ ഇളവ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
Also Read:  വിഴിഞ്ഞം തുറമുഖ നിർമാണം വീണ്ടും തുടങ്ങി, ഇരട്ടി വേഗത്തിൽ പൂർത്തിയാക്കാന്‍ നീക്കം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ