Connect with us

കേരളം

ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ എന്ന് ആരോപണം; കരമന-കളിയിക്കാവിള ദേശീയപാത വികസനം സ്തംഭനത്തിൽ

Published

on

തിരുവനന്തപുരം കരമന – കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ. അടിപ്പാത നിര്‍മ്മിച്ചാൽ വാണിജ്യ പട്ടണമെന്ന പ്രശസ്തി ബാലരാമപുരത്തിന് നഷ്ടമാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. എന്നാൽ ദേശീയപാത വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത നീക്കമെന്നാണ് ദേശീയപാതാ കര്‍മ്മസമിതിയുടെ നിലപാട്.

അണ്ടർപാസ് പൂർണമായും ഉപേക്ഷിച്ച് റൗണ്ട് ഐലന്റോടെയുളള വികസനം സാദ്ധ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ബാലരാമപുരം യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ഇ.എം.ബഷീർ, ജനറൽസെക്രട്ടറി വി.രത്നാകരൻ, ട്രഷറർ രാമപുരം മുരളി തുടങ്ങിയവർ സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ബാലരാമപുരം ജംഗ്ഷൻ മണ്ണ് ഉറപ്പില്ലാത്ത സ്ഥലമാണ്. അണ്ടർപാസിനായി അഞ്ചടി താഴ്‌ത്തുമ്പോൾ തന്നെ ജലം പൊന്തിവരും. ബാലരാമപുരത്ത് ഗതാഗതക്കുരുക്കിനു കാരണം വാഹന ബാഹുല്യമല്ല. ബസ് സ്റ്റാൻഡുകളിൽ ബസ് നിറുത്തുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്തതാണ്.

അതിനാൽ 14 മീറ്റർ മാത്രമുളള റോഡ് ഇരട്ടിയിൽ കൂടുതൽ ആവുകയും ബസ്ബേകളും വരുന്നതോടെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കപ്പെടും. സർവേ നടക്കുന്ന വിഴിഞ്ഞം,കോട്ടൂർ,അംബാസമുദ്രം റോഡ് പൂർത്തിയായാൽ ബാലരാമപുരത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. തമ്പാനൂർ മുതൽ ബാലരാമപുരം വരെയുളള ഹൈവേ റോഡിൽ ഉപറോഡുകൾ തിരിയുന്ന ചെന്തിട്ട,കിള്ളിപ്പാലം, കരമന, പാപ്പനംകോട്,വെളളായണി, പ്രാവച്ചമ്പലം ഉൾപ്പെടെയുളള സ്ഥലങ്ങളിലെല്ലാം സിഗ്നൽ സംവിധാനത്തിലൂടെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുമ്പോൾ ബാലരാമപുരത്ത് മാത്രം അണ്ടർപാസ് വേണമെന്ന നിർബന്ധ ബുദ്ധിയുടെ ഉദ്ദേശ്യശുദ്ധി വ്യക്തമല്ല.

വ്യാപാരികൾ ഒരിക്കലും വികസനത്തിന് എതിരല്ല. തൊഴിൽ അഭിവൃദ്ധിപ്പെടണമെങ്കിൽ സഞ്ചാരയോഗ്യമായ പാതകൾ വേണം.ആയതിനാൽ ബാലരാമപുരം ഹൈവേ വികസനത്തിന് വ്യാപാരികളുടെ ആവലാതികൾ പരിഹരിച്ചുളള പദ്ധതി നടപ്പിലാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

നിര്‍മ്മാണം തുടങ്ങി 12 വര്‍ഷം പിന്നിട്ടിട്ടും വഴിമുട്ടിയ കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിനുള്ള ഏക പോംവഴിയായിരുന്നു ബാലരാമപുരത്തെ അടിപ്പാത. സ്ഥലം ഏറ്റെടുപ്പ് വഴിമുട്ടിയതോടെ മേൽപാലമെന്ന ആദ്യ നിര്‍ദ്ദേശം വ്യാപാരികൾ തള്ളിയതോടെയാണ് അടിപ്പാത നിര്‍മ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയത്. കൊടിനട മുതൽ തയ്ക്കാപ്പള്ളിവരെ അടിപ്പാതയുടെ വിശദ പദ്ധതി രേഖ കിഫ്ബി അംഗീകരിച്ച് 113 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അടിപ്പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയമാണെന്നാണ് വ്യാപാരികൾ പറയുന്നത്.

Also Read:  വിഴിഞ്ഞം-ബാലരാമപുരം ഭൂഗർഭ റയിൽ; ബാലരാമപുരം ചരക്കുനീക്കത്തിന്റെ ഹബ്ബാകും

ഗതാഗതക്കുരുക്കഴിക്കാൻ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായ അടിപ്പാതയുടെ നിര്‍മ്മാണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് കര്‍മ്മസമിതിയുടെ നിലപാട്. നാലുമുക്ക് കവലയായ ബാലരാമപുരത്ത് അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെ ദേശീയപാത വികസിപ്പിച്ചാൽ വീണ്ടും ഗതാഗതക്കുരുക്കിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.

Also Read:  പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപ സാദൃശ്യമുണ്ടെന്ന് ആരോപണം;നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം പള്ളി അടച്ചുപൂ‌ട്ടാൻ ഉത്തരവിട്ട് കലക്ടർ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം6 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം9 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം9 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം10 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം11 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ